തളങ്കര പള്ളിക്കാലില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് റോഡിലേക്ക് ചാഞ്ഞ് മരങ്ങള്‍; അപകടങ്ങള്‍ തൊട്ടരികെ

By :  Sub Editor
Update: 2025-08-05 10:59 GMT

കാസര്‍കോട്: തളങ്കര പള്ളിക്കാലില്‍ റെയില്‍വെ ട്രാക്കില്‍ നിന്ന് റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. അഞ്ചിലധികം മരങ്ങളാണ് ഏത് നിമിഷവും റോഡിലേക്ക് കടപുഴകി വീഴാവുന്ന തരത്തിലുള്ളത്. തളങ്കരയിലേക്കും തിരിച്ചും നിരവധി വാഹനങ്ങളും കാല്‍നട യാത്രക്കാരും കടന്നു പോകുന്ന വഴിയാണിത്. ഇവിടെ ബസ് സ്റ്റോപ്പിലും വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ഉണ്ടാവാറുണ്ട്. വലിയ തണല്‍ മരങ്ങള്‍ വളര്‍ന്ന് തൊട്ടടുത്ത വൈദ്യുതി കമ്പികളില്‍ തട്ടിവീഴാവുന്ന മരച്ചില്ലകളും ഭീതിയുണര്‍ത്തുന്നു. ഒരാഴ്ച മുമ്പ് ഒരു മരം വീണ് ഇവിടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധം മുടങ്ങുകയും ചെയ്തിരുന്നു. അപകടാവസ്ഥയിലായ മറ്റ് മരങ്ങള്‍ ഉടന്‍ തന്നെ മുറിച്ച് നിക്കണമെന്ന് റെയില്‍വെ-വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും തുടര്‍ നടപടിയായിട്ടില്ല. ശക്തമായ കാറ്റില്‍ മരം റോഡിലേക്ക് കടപുഴകി വീണാല്‍ വലിയ അപകടത്തിന് സാധ്യതയുണ്ട്.

Similar News