തേജസ്വിനി സഹോദയ കലോത്സവം നാളെ തുടങ്ങും

By :  Sub Editor
Update: 2025-10-23 10:16 GMT

കാസര്‍കോട്: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് തേജസ്വിനി സഹോദയ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നാളെയും മറ്റന്നാളുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ 180 മത്സര ഇനങ്ങളില്‍ പങ്കെടുക്കും. പരിപാടിയുടെ ഉദ്ഘാടനം കന്നഡ സിനിമാനടന്‍ കാസര്‍കോട് ചിന്ന നിര്‍വ്വഹിക്കും. ലോഗോ പ്രകാശനം തേജസ്വിനി സഹോദയ പ്രസിഡണ്ട് സി. ചന്ദ്രന്‍ നിര്‍വ്വഹിച്ചു. സഹോദയ കോംപ്ലക്‌സ് ഭാരവാഹികളായ സീമ. ആര്‍., പ്രകാശന്‍ ടി.കെ, എന്‍. അജയകുമാര്‍, ടി.വി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

പത്രസമ്മേളനത്തില്‍ സി. ചന്ദ്രന്‍, പ്രകാശന്‍ ടി.കെ, സീമ ആര്‍., എന്‍. അജയകുമാര്‍, ടി.വി സുകുമാരന്‍, എ. ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.

Similar News