ബി.എന്‍. സുരേഷിന്റെ 'ഇഴയഴിയാതെ' സര്‍വീസ് സ്റ്റോറി നാളെ പ്രകാശിതമാവും
കാസര്‍കോട്: തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ച ബി.എന്‍. സുരേഷ് എഴുതിയ 'ഇഴയഴിയാതെ...' എന്ന സര്‍ വ്വീസ് സ്റ്റോറിയുടെ പ്രകാശനം നാളെ ഉച്ച തിരിഞ്ഞ് 3 മണിക്ക് വിദ്യാനഗര്‍ ചിന്മയ ബി.സി. ഹാളില്‍ നടക്കും. കാസര്‍കോടന്‍ കൂട്ടായ്മയാണ് തുറസ്സ് എന്ന പേരില്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. ചരിത്രകാരന്‍ ഡോ. സി. ബാലന്‍ പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ഏറ്റുവാങ്ങും. ജി.ബി. വത്സന്‍ പുസ്തക പരിചയം നടത്തും. ജനാര്‍ദ്ദന്‍ പാണൂര്‍ അധ്യക്ഷത വഹിക്കും. ടി. ജയന്‍ സ്വാഗതം പറയും. കെ.വി. മണികണ്ഠദാസ് 'സര്‍വീസ് സ്റ്റോറി; നിലയും നിലപാടും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. പി.എന്‍. മൂഡിത്തായ, അഡ്വ. കെ. ഗോപാലകൃഷ്ണ, വിജയന്‍ കാടകം, ചന്ദ്രശേഖരന്‍ പി.കെ., പദ്മനാഭന്‍ ബ്ലാത്തൂര്‍, കെ.വി. ഹരിദാസ്, പൊന്മണി തോമസ്, മനോജ് കാട്ടാമ്പള്ളി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് കെ.പി. ശശികുമാര്‍ അവതരിപ്പിക്കുന്ന 'ആടു ജീവിതത്തിന് ശേഷം' എന്ന സോളോ ഡ്രാമ അരങ്ങേറും.