കാസര്‍കോട്: കാസര്‍കോട് പ്രസ്‌ക്ലബിന്റെ ദീര്‍ഘകാല പ്രസിഡണ്ടും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായിരുന്ന കെ.എം അഹ്മദിന്റെ സ്മരണാര്‍ത്ഥം കാസര്‍കോട് പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു. കെ.എം. അഹ്മദ് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്. 2025 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 19 വരെ ദിനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച റൂറല്‍ റിപ്പോര്‍ട്ടുകളാണ് ഇത്തവണ അവാര്‍ഡിന് പരിഗണിക്കുന്നത്. 15,000 രൂപയും ശില്‍പവും അടങ്ങിയ അവാര്‍ഡ് ജനുവരി 10ന് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. എന്‍ട്രികള്‍ വാര്‍ത്തകളുടെ ഒറിജിനലും മൂന്ന് പകര്‍പ്പുകളും സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ കത്തുള്‍പ്പെടെ ഡിസംബര്‍ 27നകം സെക്രട്ടറി, കാസര്‍കോട് പ്രസ്‌ക്ലബ്, നിയര്‍ സര്‍വീസ് സഹകരണ ബാങ്ക്, പുതിയ ബസ് സ്റ്റാന്റ്, കാസര്‍കോട്, 671121 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9446937037, 9447060138.