ഹൈസ്‌കൂള്‍ പ്രവൃത്തി ദിനവും സമയവും പുനക്രമീകരിച്ചത് പ്രതിഷേധാര്‍ഹം-കെ.പി.എസ്.ടി.എ.
കെ.പി.എസ്.ടി.എ ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റവന്യൂ ജില്ലാ പ്രസിഡണ്ട് പി.ടി. ബെന്നി നിര്‍വഹിക്കുന്നു
കാസര്‍കോട്: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഹൈസ്‌കൂള്‍ അക്കാദമിക് കലണ്ടര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ റവന്യൂ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസത്തിന്റെ മരണമണി മുഴങ്ങുന്ന തരത്തില്‍ അശാസ്ത്രീയവും അപ്രായോഗികവുമായ ഉത്തരവുകള്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ ഇത്തരം ശ്രമങ്ങളില്‍ നിന്ന് അടിയന്തിരമായി പിന്‍മാറണം. അല്ലാത്തപക്ഷം ഈ തീരുമാനം പിന്‍വലിക്കുന്നത് വരെ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കെ.പി.എസ്.ടി.എ. അറിയിച്ചു. റവന്യൂ ജില്ലാ പ്രസിഡണ്ട് പി.ടി. ബെന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം.കെ. പ്രിയ, ടി. രാജേഷ് കുമാര്‍, ജില്ലാ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍, സി.കെ. അജിത, കെ. ശശീന്ദ്രന്‍, നികേഷ് മാടായി, എം. സുമേഷ്, കെ. അനൂപ്, പി. രതീശന്‍, എം.വി. സിഞ്ജു സംസാരിച്ചു.