തളങ്കര കുന്നില്‍ സ്‌കൂളിന്റെ പേര് ജി.എം.എല്‍.പി.എസ് തളങ്കര എന്ന് പുനര്‍നാമകരണം ചെയ്തു
By : Sub Editor
Update: 2025-03-19 10:17 GMT
തളങ്കര: തളങ്കര കുന്നില്‍ നുസ്രത്ത് നഗറിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന് ജി.എം.എല്‍.പി.എസ് തളങ്കര എന്ന് പുനര്‍നാമകരണം ചെയ്തുകൊണ്ട് കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിട്ടു.
ഒരു നൂറ്റാണ്ട് മുമ്പ് തളങ്കര മമ്മുഞ്ഞി സ്ഥലവും കെട്ടിടവും നല്‍കിയാണ് സ്‌കൂള്‍ സ്ഥാപിച്ചത്. സ്‌കൂളിന് 2016ല്‍ കാസര്‍കോട് മുന്‍ എം.എല്‍.എ ടി.എ ഇബ്രാഹിമിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ പേര് നല്‍കിയിരുന്നു. എന്നാല്‍ പഴയ പേര് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തളങ്കര കുടുംബം നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് പുന ര്‍നാമകരണം ചെയ്ത് ഉത്തരവായത്.