കെ.ഇ.എ കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

By :  Sub Editor
Update: 2025-06-30 09:35 GMT

കെ.ഇ.എ കുവൈത്ത് ഫെസ്റ്റ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് എക്‌സ്പാട്രി അസോസിയേഷന്‍ (കെ.ഇ.എ) പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. കെ.ഇ.എ കുവൈത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പരിപാടികളോടെ നടന്ന ഫെസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. എം. രാജഗോപാലന്‍ എം.എല്‍.എ ആശംസ അറിയിച്ചു. പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി.എച്ച് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, അസീസ് കടപ്പുറം, സാലി, യൂനുസ് തളങ്കര, അസീസ് തളങ്കര, അനില്‍ കള്ളാര്‍, മൊയ്തു ഇരിയ, പുഷ്പരാജന്‍ എന്നിവര്‍ സംസാരിച്ചു. പായസം, മൈലാഞ്ചിയിടല്‍, ഫാഷന്‍ ഷോ തുടങ്ങിയ മത്സരങ്ങളും പരീക്ഷാ വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. സത്താര്‍ കൊളവയല്‍, ഹമീദ് എസ്.എം, എ.കെ ബാലന്‍, യൂസുഫ് കുത്തിക്കാല്‍, മുഹമ്മദ് ആവിക്കല്‍, മുഹമ്മദ് ആറങ്ങാടി, ഗണേശന്‍, അഷ്റഫ്, അഫ്‌റ, സാഹിദ് നേതൃത്വം നല്‍കി. അബ്ദുല്ല കടവത്ത് സ്വാഗതവും കണ്‍വീനര്‍ മുഹമ്മദ് ഹദ്ദാദ് നന്ദിയും പറഞ്ഞു.


Similar News