സംസ്ഥാനതല മെമ്പര്‍ഷിപ്പ് കാമ്പയിന്‍ യാത്ര മുന്‍ ദേശീയ വൈസ് പ്രസിഡണ്ട് ഡോ. ടി.എന്‍. ബാബു രവീന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
കാസര്‍കോട്: സംഘടനയെ ശക്തിപ്പെടുത്തുകയും മെമ്പര്‍ഷിപ്പ് വര്‍ധിപ്പിക്കുകയും എന്ന ലക്ഷ്യത്തോടെ ഐ.എം. എ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.എ ശ്രീവിലാസന്റെ നേതൃത്വത്തിലുള്ള ഐ.എം. എ കേരള യാത്ര കാസര്‍കോട്ട് നിന്നും ആരംഭിച്ചു. പുതിയ ബസ്സ്റ്റാന്റിന് സമീപം ഹോട്ടല്‍ സിറ്റി ടവറിന് മുന്നില്‍ മുന്‍ നാഷണല്‍ വൈസ് പ്രസിഡണ്ട് ഡോ. ബാബു രവീന്ദ്രന്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കാസര്‍കോട് ബ്രാഞ്ച് പ്രസിഡണ്ട് ഡോ. ഹരികിരണ്‍ ബങ്കേര അധ്യക്ഷത വഹിച്ചു. ഐ.എം.എ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.എ ശ്രീവിലാസന്‍, മുന്‍ സംസ്ഥാന പ്രസിഡണ്ട് ജോസഫ് ബെനവന്‍, സംസ്ഥാന സെക്രട്ടറി ഡോ. ശശിധരന്‍ കെ., നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡണ്ട് ഡോ. അജിത പി.എന്‍, സംസ്ഥാന നേതാക്കളായ ഡോ സുദര്‍ശന്‍, ഡോ. ഗോപിനാഥന്‍, ഡോ. ഗോപി കുമാര്‍, ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ബി. നാരായണ നായിക്, ഡോ. ദിപിക കിഷോര്‍, ഡോ. കാസിം ടി, ഡോ. ജിതേന്ദ്ര റായ്, ഡോ. മായ മല്യ, ഡോ. രേഖ റൈ, ഡോ. അണ്ണപ്പ കാമത്ത് തുടങ്ങിയവര്‍ സംസാരിച്ചു.