കെ.എച്ച് മുഹമ്മദ് കുഞ്ഞി ജീവകാരുണ്യ മേഖലയിലെ സൗമ്യ മുഖം-എ.കെ.എം

By :  Sub Editor
Update: 2025-06-13 10:01 GMT

മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.എം.സി.സി നേതാവ് കെ.എച്ച് മുഹമ്മദ് കുഞ്ഞി അംഗഡിമുഗര്‍ അനുസ്മരണ സംഗമത്തില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ സംസാരിക്കുന്നു

ഉപ്പള: റിയാദ് കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ടും കാസര്‍കോട് സി.എച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ ട്രഷററും ആയിരുന്ന കെ.എച്ച് മുഹമ്മദ് കുഞ്ഞി അംഗടിമുഗര്‍ ജീവ കാരുണ്യ മേഖലയിലെ സൗമ്യ മുഖമായിരുന്നുവെന്ന് എ.കെ.എം അഷ്റഫ് എം.എല്‍.എ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പള സി.എച്ച് സൗധത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പ്രാര്‍ത്ഥന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എച്ച് മുഹമ്മദ് കുഞ്ഞിയുടെ മരണം റിയാദ് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിക്കും മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും തീരാ നഷ്ടമാണെന്ന് എ.കെ.എം. പറഞ്ഞു. പ്രസിഡണ്ട് അസീസ് മരിക്കൈ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് യഹ്യ തങ്ങള്‍ കുമ്പോല്‍, സെഡ് എ കയ്യാര്‍, ടി.എം ശുഹൈബ് മൊഗ്രാല്‍, സിദ്ദീഖ് ദണ്ഡഗോളി, സെഡ് എ മൊഗ്രാല്‍, എ.ആര്‍ കണ്ടത്താട്, സഹീദ് മിഞ്ച, മര്‍സൂഖ് ഇച്ചിലങ്കോട്, ബി.എന്‍ മുഹമ്മദാലി, ശാഹുല്‍ ഹമീദ് ബന്തിയോട്, മുഹമ്മദ് പുത്തു, ഉമ്മര്‍ സൂപ്പി, ഗോള്‍ഡന്‍ മൂസ കുഞ്ഞി, ബദ്‌റുദ്ദീന്‍ കണ്ടത്തില്‍, അബ്ദുല്‍ റഹ്മാന്‍ കുമ്പള, കലന്തര്‍ഷാ ബന്തിയോട്, ഹമീദ് കക്കടം, ഷരീഫ് ഉറുമി, ഇബ്രാഹിം ഖലീല്‍ കുഞ്ചത്തൂര്‍, ഇല്യാസ് മൊഗ്രാല്‍, ലത്തീഫ് ഈറോഡി, നിസാര്‍ ഹൊസങ്കടി, സര്‍ഫറാസ് ബന്തിയോട്, ജംഷീര്‍ കൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി ആരിക്കാടി, ബഷീര്‍ ഇച്ചിലങ്കോട്, റാസിക് മൈമൂന്‍ നഗര്‍, മന്‍സൂര്‍ മച്ചമ്പാടി, പ്രസംഗിച്ചു.


Similar News