ആസിഫലി പാടലടുക്കയുടെ 'പ്രവാസം, ജീവിതം, യാത്രകള്‍' എന്ന പുസ്തകം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം കാസര്‍കോട് സാഹിത്യവേദി വൈസ് പ്രസിഡണ്ട് ഷാഫി എ. നെല്ലിക്കുന്നിന് നല്‍കി പ്രകാശനം ചെയ്യുന്നു
കാസര്‍കോട്: ആസിഫലി പാടലടുക്കയുടെ 'പ്രവാസം, ജീവിതം, യാത്രകള്‍' എന്ന പുസ്തകം കാസര്‍കോട് നഗരസഭാ വനിതാ ഭവനില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം കാസര്‍കോട് സാഹിത്യവേദി വൈസ് പ്രസിഡണ്ട് ഷാഫി എ. നെല്ലിക്കുന്നിന് നല്‍കി പ്രകാശനം ചെയ്തു. പത്രപ്രവര്‍ത്തകന്‍ ടി.എ ഷാഫി മുഖ്യപ്രഭാഷണം നടത്തി. സുബൈര്‍ പടുപ്പ് അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സലാം കന്യപ്പാടി, ടി.ആര്‍ ഹനീഫ്, നൂറുദ്ദീന്‍ ആറാട്ടുകടവ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, രവീന്ദ്രന്‍ പാടി, സിദ്ദീഖ് ചേരങ്കൈ, ജാബിര്‍ കുന്നില്‍, ഖലീല്‍ മാസ്റ്റര്‍, ഫയാസ് ഖത്തര്‍, ഉമ്മര്‍ പാടലടുക്ക, എം.പി ജില്‍ജില്‍, എരിയാല്‍ ഷെരീഫ്, അസീസ് പാടലടുക്ക, അഷ്‌റഫ് നാല്‍ത്തടുക്ക, മിഷാല്‍ റഹ്മാന്‍, സൈനുല്‍ ഉദുമ, മാഹിന്‍ മാസ്റ്റര്‍, നൈമുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആസിഫലി പാടലടുക്ക മറുപടി പ്രസംഗം നടത്തി.