തനിമ: അബു ത്വാഇ പ്രസിഡണ്ട് ,റഹ്മാന്‍ സെക്രട്ടറി

By :  Sub Editor
Update: 2025-05-22 07:31 GMT

കാസര്‍കോട്: തനിമ കലാ സാഹിത്യവേദി ജനറല്‍ ബോഡി യോഗം കാസര്‍കോട് ഡയലോഗ് സെന്ററില്‍ സംസ്ഥാന സെക്രട്ടറി സലീം കുറിക്കളകത്ത് ഉദ്ഘാടനം ചെയ്തു. കാസര്‍കോടിന്റെ സാംസ്‌കാരിക പരിസരത്തെ കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ സജീവമാക്കിയതില്‍ തനിമ കലാ സാഹിത്യ വേദിയെ അദ്ദേഹം അഭിനന്ദിച്ചു. പ്രസിഡണ്ട് അബൂ ത്വാഇ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബൂബക്കര്‍ ഗിരി, എ.എസ്. മുഹമ്മദ് കുഞ്ഞി, അഷ്‌റഫ്അലി ചേരങ്കൈ, ബി.കെ. മുഹമ്മദ് കുഞ്ഞി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, എരിയാല്‍ അബ്ദുല്ല, ഖന്നച്ച മൊഗ്രാല്‍, ജലീല്‍ മുഹമ്മദ് കക്കണ്ടം, സുലൈഖ മാഹിന്‍, ബഷീര്‍ കൊല്ലമ്പാടി, യൂസുഫ് എരിയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: അബൂ ത്വാഇ (പ്രസി.), റഹ്മാന്‍ മുട്ടത്തൊടി(ജന. സെക്ര.), ഡോ. എ.എ അബ്ദുല്‍ സത്താര്‍, ഡോ. ജമാല്‍ അഹമ്മദ്, ഡോ. കെ.എം. അഷ്‌റഫ് ഉദുമ, എന്‍.കെ.പി. ഷാഹുല്‍ ഹമീദ്(വൈ. പ്രസി.), എം.എ മുംതാസ്, സുലേഖ മാഹിന്‍, ജബ്ബാര്‍ ചെറുവത്തൂര്‍, നെഹ്‌റു കടവത്ത്(സെക്ര.), ബി.കെ. മുഹമ്മദ് കുഞ്ഞി (ട്രഷറര്‍). എ.എസ്. മുഹമ്മദ് കുഞ്ഞി, പി.എസ്. ഹമീദ്, അഷ്‌റഫ് അലി ചേരങ്കൈ, അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാന്‍, എരിയാല്‍ അബ്ദുല്ല, കുട്ടിയാനം മുഹമ്മദ് കുഞ്ഞി എന്നിവരെ സംസ്ഥാന സമിതി അംഗങ്ങളായി നോമിനേറ്റ് ചെയ്തു. അബൂബക്കര്‍ ഗിരി സ്വാഗതവും റഹ്മാന്‍ മുട്ടത്തൊടി നന്ദിയും പറഞ്ഞു.

Similar News