തളങ്കര നജാത്ത് ഖുര്‍ആന്‍ അക്കാദമി പതിമൂന്നാം വാര്‍ഷിക ഒന്നാം സനദ്ദാന സമ്മേളനത്തിന് തുടക്കം; പതാക ഉയര്‍ന്നു
തളങ്കര നജാത്ത് ഖുര്‍ആന്‍ അക്കാദമിയുടെ പതിമൂന്നാം വാര്‍ഷിക-ഒന്നാം സനദ്ദാന സമ്മേളനത്തിന് തുടക്കം കുറിച്ച് ബാങ്കോട് സി.എച്ച് മുഹമ്മദ് കോയ റോഡിലെ വാദിനൂറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ യഹ്‌യ തളങ്കരയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തുന്നു
തളങ്കര: നജാത്ത് ഖുര്‍ആന്‍ അക്കാദമിയുടെ പതിമൂന്നാം വാര്‍ഷിക-ഒന്നാം സനദ്ദാന സമ്മേളനത്തിന് വിശുദ്ധ ഖുര്‍ആന്റെ പവിത്രമായ വചനങ്ങളുമായി തളങ്കര ബാങ്കോട് സി.എച്ച് മുഹമ്മദ് കോയ റോഡിലെ വാദിനൂറില്‍ തുടക്കം കുറിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക സമ്മേളനത്തിന് ഇന്ന് രാവിലെ അഖിലേന്ത്യ ഹോളി ഖുര്‍ആന്‍ മത്സരത്തോടെയാണ് തുടക്കമായത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 350 ഓളം പേര്‍ പങ്കെടുത്ത പ്രാഥമിക മത്സരത്തില്‍ നിന്ന് സെമി ഫൈനലിലെത്തിയ 20 പേരാണ് ഇന്ന് മത്സരത്തില്‍ പങ്കെടുക്കുന്നത്. വിജയികള്‍ക്ക് യഥാക്രമം ഒരുലക്ഷം, അമ്പതിനായിരം, ഇരുപത്തയ്യായിരം രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും മെമന്റൊയും നല്‍കും.
13-ാം വാര്‍ഷിക സമ്മേളനത്തിന് തുടക്കം കുറിച്ച് 13 പതാകകള്‍ വാനിലുയര്‍ന്നു. സ്വാഗതസംഘം ചെയര്‍മാന്‍ യഹ് യ തളങ്കര, ട്രഷറര്‍ ഷമീര്‍ ബെസ്റ്റ് ഗോള്‍ഡ്, നജാത്ത് പ്രസിഡണ്ട് അബൂബക്കര്‍ സിയാദ്, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ കെ.എം ഹനീഫ്, കെ.എ.എം ബഷീര്‍ വോളിബോള്‍, ടി.എ ഷാഫി, കെ. മുഹമ്മദ് വെല്‍ക്കം, എസ്.എസ് ഹംസ, ഇഖ്ബാല്‍ ബാങ്കോട്, ഹാഫിസ് ഷാക്കിറുദ്ദീന്‍, കെ.എം ബഷീര്‍, സഈദ് ഉസ്താദ്, ബഷീര്‍ ദാരിമി എന്നിവര്‍ പതാക ഉയര്‍ത്തി.
വൈകിട്ട് 7.30ന് സ്ഥാപനത്തില്‍ ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയ അഞ്ചു വിദ്യാര്‍ത്ഥികളുടെ ഖത്മുല്‍ ഖുര്‍ആനും ഉദ്ഘാടന സമ്മേളനം നടക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ഉദ്ഘടനം ചെയ്യും. കീഴൂര്‍-മംഗലാപുരം ഖാസി ത്വാഖാ അഹ്‌മദ് മുസ്ലിയാര്‍, മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി തുടങ്ങിയവര്‍ സംസാരിക്കും.
നാളെ രാവിലെ 9.30 മുതല്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത ആയിരത്തിലധികം സ്ത്രീകള്‍ പങ്കെടുക്കുന്ന 'തജ്ദീദ്-ഷീ കണക്ട്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന വനിതാ സംഗമം നടക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദത് സുല്ഫത് ബീവി, പാണക്കാട് സയ്യിദത് സജ്ന സഖാഫ്, പാണക്കാട് സയ്യിദത് ശബാന ബുഖാരി, പാണക്കാട് സയ്യിദത് ജുമനാ ഹസീന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ശേഷം 'അന്‍വാറുത്തിലാവ' എന്ന പേരില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലെ പത്തു ശൈലികള്‍ പരിചയപ്പെടുത്തുന്ന പ്രത്യേക പരിശീലന പരിപാടി നടക്കും. സമസ്ത മുന്‍ ചീഫ് ഖാരി മുണ്ടേരി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ഖാരി സല്‍മാന്‍ ഫലാഹി മഹാരാഷ്ട്ര, ഹാഫിള് സല്‍മാന്‍ ഫൈസി താമരശ്ശേരി എന്നിവര്‍ സംസാരിക്കും.
മൂന്നാം ദിനമായ ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 'തന്‍വീര്‍-തിയോ കോണ്‍' എന്ന പേരില്‍ യുവജന സംഗമം നടക്കും. ഉസ്താദ് ശുഐബുല്‍ ഹൈതമി, മുഹമ്മദ് സജീര്‍ ബുഖാരി, സി.ഹംസ സാഹിബ് എന്നിവര്‍ വിഷയാവതരണം നടത്തും.
വൈകിട്ട് 6.30 മുതല്‍ കാമ്പസ് ശിലാസ്ഥാപനവും സനദ്ദാന സമ്മേളനവും നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നടത്തും. സ്ഥാപനത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ 13 വിദ്യാര്‍ത്ഥികള്‍ക്ക് നാജിയാനി ബിരുദം നല്‍കും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കുമ്പോല്‍ കെ.എസ്. സയ്യിദ് അലി തങ്ങള്‍ സനദ്ദാനം നിര്‍വ്വഹിക്കും. യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ സനദ്ദാന പ്രഭാഷണം നിര്‍വ്വഹിക്കും. കര്‍ണ്ണാടക നിയമസഭ സ്പീക്കര്‍ യു.ടി. ഖാദര്‍ ഫരീദ് മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ. റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തും. വിശുദ്ധ ഖുര്‍ആന്‍ പഠനമേഖലയില്‍ മികച്ച സംഭവാനകള്‍ നല്‍കിയ അബ്ദുല്‍ കരീം കോളിയാട്, ഉസ്താദ് അബ്ദുല്‍ സലാം മൗലവി കൊടുവള്ളി എന്നിവര്‍ക്ക് നജാത്ത് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് സമ്മാനിക്കും.
ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രൊഫസര്‍ ളിയാഉദ്ധീന്‍ ഫൈസി മേല്‍മുറി അനുഗ്രഹഭാഷണവും നജാത്ത് ഖുര്‍ആന്‍ അക്കാദമി ഡയറക്ടര്‍ ഡോ.ബാസിം ഗസ്സാലി ആമുഖഭാഷണവും നിര്‍വ്വഹിക്കും.
പത്രസമ്മേളനത്തില്‍ നജാത്ത് ഖുര്‍ആന്‍ അക്കാദമി പ്രസിഡണ്ട് അബൂബക്കര്‍ സിയാദ്, ഡയറക്ടര്‍ ഡോ. ബാസിം ഗസ്സാലി, മാനേജര്‍ സഈദ് ഹാമിദി, പ്രിന്‍സിപ്പാള്‍ ഹാഫിള് ഷാകിറുദ്ദീന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആരിഫ് റഹ്‌മാന്‍ ഹുദവി, പി.ടി.എ പ്രസിഡണ്ട് ബഷീര്‍ ദാരിമി എന്നിവര്‍ പങ്കെടുത്തു.