നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് 7ന് തുടങ്ങും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Update: 2026-01-02 10:03 GMT

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ മഖാമും പള്ളിയും

കാസര്‍കോട്: ചരിത്ര പ്രസിദ്ധമായ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2026 ജനുവരി 7 മുതല്‍ 17 വരെ നടക്കുന്ന ഉറൂസിന് സംബന്ധിക്കാന്‍ വിദേശത്ത് കഴിയുന്ന നെല്ലിക്കുന്ന് നിവാസികള്‍ നാട്ടിലെത്തി തുടങ്ങി. ഉറൂസിന്റെ വിജയത്തിനായി ഗള്‍ഫിലും നാട്ടിലും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ പ്രചരണ വിഭാഗം വിപുലമായ പ്രവര്‍ത്തനം നടത്തിവരുന്നു. കേരളത്തിലെയും കര്‍ണാടകയിലെയും പ്രഗല്‍ഭ പ്രാസംഗികര്‍ 11 ദിവസം നടക്കുന്ന മതപ്രഭാഷണങ്ങളില്‍ സംബന്ധിക്കും. ദഫ്, ബുര്‍ദയും രാത്രിയില്‍ പള്ളി പരിസരത്ത് നടത്തും. ഇതിനകം തന്നെ പള്ളിയും മഖാമും പരിസര പ്രദേശങ്ങളും ഉറൂസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മതപ്രഭാഷണങ്ങള്‍ ശ്രവിക്കാന്‍ സ്ത്രീകളടക്കമുള്ളവര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉറൂസിന് എത്താന്‍ വിശ്വാസികള്‍ക്ക് വിവിധ സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസ് സര്‍വീസുകളും ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഉറൂസില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുളള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാരുടെ സേവനവും ഉണ്ടാകും. 18ന് രാവിലെ ലക്ഷം പേര്‍ക്ക് അന്നദാനം നടത്തുന്നതോടെ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഉറൂസിന് സമാപിതയാവും.


Similar News