തളങ്കര സ്‌കൂള്‍ '75 മേറ്റ്‌സ് കൂട്ടായ്മ 50-ാം വാര്‍ഷികം ആഘോഷിക്കുന്നു
തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ '75 മേറ്റ്‌സ് കൂട്ടായ്മയുടെ ഗോള്‍ഡന്‍ ജൂബിലി ലോഗോ പ്രകാശനം ചെയര്‍മാന്‍ ടി.എ ശാഹുല്‍ ഹമീദ് നിര്‍വഹിക്കുന്നു
തളങ്കര: സേവന പ്രവര്‍ത്തനങ്ങളുടെ മികവുമായി ക്ലാസ്‌മേറ്റ്‌സ് കൂട്ടായ്മകള്‍ക്ക് മാതൃകയായി മുന്നേറുന്ന '75 മേറ്റ്‌സ് 50-ാം വാര്‍ഷികം ആഘോഷിക്കുന്നു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ നിന്ന് 1975ല്‍ പഠനം കഴിഞ്ഞിറങ്ങിയ സഹപാഠി കൂട്ടായ്മയാണ് '75 മേറ്റ്‌സ്. മെഗാ മെഡിക്കല്‍ ക്യാമ്പുകളടക്കം സംഘടിപ്പിച്ചും നഗരത്തില്‍ തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചും പഠിച്ചിറങ്ങിയ വിദ്യാലയത്തിന് വിവിധ പദ്ധതികള്‍ സമര്‍പ്പിച്ചും കാസര്‍കോടിന് സേവന മികവിന്റെ നല്ല പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ '75 മേറ്റ്‌സ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സുവനീര്‍ പ്രകാശനവും ഇതിന്റെ ഭാഗമായി നടക്കും. ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലോഗോ അസ്രി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ '75 മേറ്റ്‌സ് ചെയര്‍ മാന്‍ ടി.എ ശാഹുല്‍ ഹമീദ് പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ടി.എ ഖാലിദ്, ട്രഷറര്‍ എം.എ അഹ്മദ്, എം. എ ലത്തീഫ്, ബി.യു അബ്ദുല്ല, പി.എ മജീദ് പള്ളിക്കാല്‍, പി.എ മുഹമ്മദ് കുഞ്ഞി, എ.പി മുഹമ്മദ് കുഞ്ഞി, എച്ച്. എച്ച് ഇബ്രാഹിം, സി.എല്‍ ഹനീഫ്, എ.എച്ച് ഷുക്കൂര്‍, ടി.എ. അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, കെ.കെ. സുലൈമാന്‍, ടി.എ മജീദ് തെരുവത്ത്, പി.എം കബീര്‍ എന്നിവര്‍ സം ബന്ധിച്ചു. അപേക്ഷ ക്ഷണിച്ചതിനെ തുടര്‍ന്ന് ലഭിച്ച ലോഗോകളില്‍ നിന്ന് കൂട്ടായ്മ അംഗം പി.എ മജീദ് പള്ളിക്കാലിന്റെ മകള്‍ ഹിബ തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്.