ബംഗളൂരുവില്‍ സുല്‍ത്താന്‍ ഗ്രൂപ്പിന്റെ കിയോമി ഡയമണ്ട് ആന്റ് പൊല്‍ക്കി ബുട്ടിക് ഫിനിക്‌സ്
സുല്‍ത്താന്‍ ഗ്രൂപ്പിന്റെ ലക്ഷ്വറി ബ്രാന്റായ കിയോമി ഡയമണ്ട് ആന്റ് പൊല്‍ക്കി ബുട്ടിക് ബംഗളൂരുവിലെ ഫിനിക്‌സ് മാള്‍ ഓഫ് ഏഷ്യയില്‍ ബോളിവുഡ് നടി ഭാഗ്യശ്രീ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: സുല്‍ത്താന്‍ ഗ്രൂപ്പിന്റെ ലക്ഷ്വറി ബ്രാന്റായ കിയോമി ഡയമണ്ട് ആന്റ് പൊല്‍ക്കി ബുട്ടിക് ബംഗളൂരുവിലെ ഫിനിക്‌സ് മാള്‍ ഓഫ് ഏഷ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബോളിവുഡ് നടി ഭാഗ്യശ്രീ ഉദ്ഘാടനം നിര്‍വഹിച്ചു. 2023ല്‍ ലോഞ്ച് ചെയ്ത കിയോമി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രീമിയം മാള്‍ ആയ മാള്‍ ഓഫ് ഏഷ്യയില്‍ ആരംഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് നടി പറഞ്ഞു. കര്‍ണാടക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി.എസ് സംക്രേഷി, കര്‍ണാടക സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് മൗസിന്‍, അഡ്വ. ജനറല്‍ സാഹുല്‍ അമീദ് റഹ്മാന്‍, സുല്‍ത്താന്‍ എം.ഡി ഡോ. അബ്ദുല്‍ റഹൂഫ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ റഹിം, ബംഗളൂരു ഡയറക്ടര്‍ അബ്ദുല്‍ റിയാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.