മൗലവി ട്രാവല്‍സിന്റെ നവീകരിച്ച പുതിയ ഓഫീസ് സിംസാറുല്‍ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്തു
മൗലവി ട്രാവല്‍സിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി നവീകരിച്ച പുതിയ ഓഫീസ് പ്രമുഖ മതപ്രഭാഷകനും ജിദ്ദ ഹിറ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അക്കാദമി ഡയറക്ടറുമായ സിംസാറുല്‍ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: മൗലവി ട്രാവല്‍സിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി നവീകരിച്ച പുതിയ ഓഫീസ് പ്രമുഖ മതപ്രഭാഷകനും ജിദ്ദ ഹിറ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അക്കാദമി ഡയറക്ടറുമായ സിംസാറുല്‍ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷ്റഫ്, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം സംസാരിച്ചു. മാലിക് ദീനാര്‍ പള്ളി ഖത്തീബ് മജീദ് ബാഖവി പ്രാര്‍ത്ഥന നിര്‍വഹിച്ചു. മൗലവി ഗ്രൂപ്പ് ഡയറക്ടര്‍ എന്‍.കെ അമാനുള്ള അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, മുന്‍ മന്ത്രി സി.ടി അഹമ്മദലി, ജിദ്ദ ഹാദാബ ഗ്രൂപ്പ് ചെയര്‍മാന്‍ ഇസ്സുദ്ദീന്‍ മുഹമ്മദ്, കെ.ടി.എ പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി, തായലങ്ങാടി മഹല്ല് ഖത്തീബ് അബൂബക്കര്‍ സിദ്ദീഖ് ഫൈസി, ടൗണ്‍ മുബാറക് മസ്ജിദ് ഖത്തീബ് അബ്ദു റസാഖ് അബ്രാറി, കാസര്‍കോട് സംയുക്ത ജമാഅത്ത് സെക്രട്ടറി എ. അബ്ദു റഹ്മാന്‍, കവാഫില്‍ ഉംറ സര്‍വീസ് സൗദി മാനേജര്‍ ഷഹീബ്, ഹിജാസ് ട്രാന്‍സ്പോര്‍ട്ട് സൗദി കഫിലത്ത് റൈഹാന്‍, മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി, സൗദി എയര്‍ലൈന്‍ മാനേജര്‍ ഹസ്സന്‍, കാസര്‍കോട് ട്രാഫിക് എസ്.ഐ സുധാകരന്‍, എം.പി ഷാഫി ഹാജി, മൗലവി ഗ്രൂപ്പ് ഡയറക്ടര്‍മാരായ അന്‍വര്‍ എന്‍.കെ, അബ്ദുല്‍ സമദ് എന്‍.കെ, ഷിഹാബുദ്ദീന്‍ എന്‍.കെ, നൂറുല്‍ ഹസ്സന്‍ എന്‍.എസ്, മൗലവി ഉംറ ഗ്രൂപ്പ് അമീര്‍മാരായ അബ്ദുല്‍ റഹ്മാന്‍ ലായി ചെമ്മനാട്, ബഷീര്‍ ദാരിമി തളങ്കര, മുഹമ്മദ് ബി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു. മൗലവി ഗ്രൂപ്പ് ഡയറക്ടര്‍മാരായ മുഹമ്മദ് അബ്ദുല്ല സ്വാഗതവും മുഹമ്മദ് മുക്താര്‍ എന്‍.എസ് നന്ദിയും പറഞ്ഞു.
മൗലവി ട്രാവല്‍സിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി നവീകരിച്ച പുതിയ ഓഫീസ് പ്രമുഖ മതപ്രഭാഷകനും ജിദ്ദ ഹിറ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അക്കാദമി ഡയറക്ടറുമായ സിംസാറുല്‍ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്യുന്നു