രോഗികളുടെ തിരക്ക്; ഫാര്‍മസിയില്‍ ടോക്കണ്‍ കൗണ്ടറൊരുക്കി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

By :  Sub Editor
Update: 2025-07-18 08:52 GMT

കാസര്‍കോട് മെഡിക്കല്‍ കോളേജ് ആസ്പത്രി ഫാര്‍മസിക്ക് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വക ടോക്കണ്‍ കൗണ്ടര്‍ കൈമാറുന്നു

കാസര്‍കോട്: രോഗികളുടെ തിരക്ക് കാരണം പ്രയാസം നേരിടുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മരുന്ന് വാങ്ങാനെത്തുന്നവര്‍ക്ക് ഫാര്‍മസിക്ക് മുന്നില്‍ ടോക്കണ്‍ കൗണ്ടര്‍ ഒരുക്കി കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ഹോസ്പിറ്റലിന്റെ ആവശ്യപ്രകാരം കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നല്‍കിയ ഫാര്‍മസി ടോക്കണ്‍ കൗണ്ടര്‍ പ്രസിഡണ്ട് ടി.എ ഇല്യാസ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ശ്രീകുമാറിന് കൈമാറി. ജനറല്‍ സെക്രട്ടറി ദിനേശ് കെ., വൈസ് പ്രസിഡണ്ടുമാരായ മുനീര്‍ എം.എം, സി.കെ ഹാരിസ്, സെക്രട്ടറിമാരായ ജലീല്‍ തച്ചങ്ങാട്, ഹാരിസ് എ.എച്ച്, നേഴ്‌സിംഗ് സൂപ്രണ്ട് ലത, സ്റ്റോര്‍ സൂപ്രണ്ട് ഹരി, പി.ആര്‍.ഒ. സെല്‍മ, ഫാര്‍മസിസ്റ്റ് ഷാജി ഫിലോമിന, മാഹിന്‍ കുന്നില്‍ തുടങ്ങിയലര്‍ സംബന്ധിച്ചു.


Similar News