റിഷാന്‍ ഷാഫിയെ അനുമോദിച്ചു

By :  Sub Editor
Update: 2025-07-19 11:16 GMT

ജേഴ്സി ഫിനാന്‍സ് കമ്പനിയുടെ റൈസിംഗ് സ്റ്റാര്‍ അവാര്‍ഡ് ലഭിച്ച യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് റിഷാന്‍ ഷാഫിയെ ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി അനുമോദിക്കുന്നു

കാസര്‍കോട്: ജേഴ്സി ഫിനാന്‍സ് കമ്പനിയുടെ റൈസിംഗ് സ്റ്റാര്‍ അവാര്‍ഡ് ലഭിച്ച യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് റിഷാന്‍ ഷാഫിയെ ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി അനുമോദിച്ചു. സാമ്പത്തിക മേഖലയിലെ മികച്ച പ്രകടനം പരിഗണിച്ചാണ് റിഷാന് പുരസ്‌കാരം ലഭിച്ചത്. അബ്ദുല്‍ നസീര്‍ ഉപഹാരം സമ്മാനിച്ചു. ജലീല്‍ ഷാള്‍ അണിയിച്ചു. മുന്‍ പ്രസിഡണ്ട് സി.എല്‍. അബ്ദുല്‍ റഷീദ്, അഡീഷണല്‍ കാബിനറ്റ് സെക്രട്ടറി ഫാറൂഖ് കാസ്മി, അമേരിക്കയിലെ ന്യൂജേഴ്സിയില്‍ നിന്നുള്ള ഡയാന, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മെലിന എന്നിവര്‍ സംബന്ധിച്ചു.


Similar News