തകര്‍ത്താടി കൗമാരം; നൃത്തവേദികള്‍ ഉണര്‍ന്നു

ഒപ്പന മത്സരം അവസാനിച്ചത് രാത്രി ഏറെ വൈകി;

Update: 2025-12-30 09:45 GMT

ഒപ്പന എച്ച്.എസ്.എസ്. -സി.എച്ച്.എസ്.എസ്. ചട്ടഞ്ചാല്‍

മൊഗ്രാല്‍: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തിലെ മത്സരങ്ങള്‍ പുരോഗമിക്കുന്നു. പ്രധാന വേദിയില്‍ ഇന്ന് ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം മത്സരങ്ങളാണ് നടക്കുന്നത്. ഉപജില്ലകള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് മത്സരഫലം വിളിച്ചോതുന്നത്. കാസര്‍കോട് ഉപജില്ലയാണ് മുന്നില്‍. തൊട്ടടുത്ത് ഹൊസ്ദുര്‍ഗും ചെറുവത്തൂരുമുണ്ട്. ഇന്നും നാളെയും സ്റ്റേജുകള്‍ നിയന്ത്രിക്കുന്നത് നൂറോളം വരുന്ന അധ്യാപികമാരാണ്. സ്റ്റേജുമായി ബന്ധപ്പെട്ടുള്ള അനൗണ്‍സ്‌മെന്റ്, ജഡ്ജസിനുള്ള സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ അധ്യാപികമാരുടെ മേല്‍ നോട്ടത്തില്‍ലായിരിക്കും നടക്കുക.

പ്രധാന വേദിയില്‍ ഇന്നലെ രാത്രി വളരെ വൈകിയാണ് ഒപ്പന മത്സരം അവസാനിച്ചത്. അവസാന ഒപ്പനയും കാണാന്‍ നിറഞ്ഞസദസായിരുന്നു. ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മത്സരത്തില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനം നേടി. യു.പി വിഭാഗത്തില്‍ ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സി.എച്ച്.എസ്.എസ് ചട്ടഞ്ചാലും ജേതാക്കളായി.


ഒപ്പന യു.പി. -ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് സ്‌കൂള്‍, എച്ച്.എസ്. -ടി.ഐ.എച്ച്.എസ്.എസ്. നായന്മാര്‍മൂല

Similar News