എച്ച്.എസ്.എസ്. ദഫ് മുട്ടില്‍ ഒന്നാം സ്ഥാനം നേടിയ ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ ടീം
മൊഗ്രാല്‍: ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിഭാഗം ദഫ്മുട്ട് മത്സരങ്ങളില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീമിന് ഒന്നാം സ്ഥാനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇത് 12-ാം തവണയാണ് ജേതാക്കളാവുന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ തുടര്‍ച്ചയായ ആറാം തവണയാണ് ചെമ്മനാട്ടെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പി.എച്ച് ഇബ്രാഹിം, മുഹമ്മദ് ഷമീം, അഹ്മദ് മിദ്‌ലാജ്, ഷംഹൂനൂന്‍ ഖാസി, ഷമ്മാസ്, ഷസീന്‍, ഷഹ്‌റാസ്, റാഷിദ്, ബാദിഷ, ഷാഹിദ് എന്നിവരും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഷെയ്ഖ് ഷയാസ്, അബ്ദുല്‍ ഖാദര്‍ ബിഷര്‍, മുനാസിര്‍ അബൂബക്കര്‍, മുഹ്‌യുദ്ദീന്‍ റിസാന്‍, മുഹമ്മദലി സൈന്‍, മുഹമ്മദ് തമീം, മുഹമ്മദ് ഷമീം, ജസീം, നബ്ഹാന്‍, ഇത്ത്ബാന്‍ എന്നിവരുമാണ് ടീം അംഗങ്ങള്‍. ദാവൂദ് കണ്ണൂരാണ് പരിശീലനം നല്‍കിയത്.
എച്ച്.എസ്.എസ്. വട്ടപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍