മൊഗ്രാല്‍: ഹൈസ്‌കൂള്‍ വിഭാഗം ജില്ലാതല പാഠക മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഒന്നാം സ്ഥാനം നേടി ദേവനന്ദ കെ.സി. സംസ്ഥാനതലത്തിലേക്ക്. ചട്ടഞ്ചാല്‍ സി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനിയാണ്. ബോവിക്കാനം എ.യു.പി. സ്‌കൂള്‍ അധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ അണിഞ്ഞയുടെയും ബാഡൂര്‍ പദവ് എ. എല്‍.പി. സ്‌കൂളില്‍ അധ്യാപിക സി. പ്രിയയുടെയും മകളാണ്. കുറ്റിക്കോല്‍ സണ്‍ഡേ തിയറ്ററില്‍ നാടക കലാകാരി കൂടിയാണ് ദേവനന്ദ.