കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രവാസികളുടെ കൂട്ടായ്മയായ കാസര്‍കോട് യൂത്ത് വിങ്ങ് ഷാര്‍ജ ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള തച്ചങ്ങാട് ബാലകൃഷ്ണന്‍ സ്മാരക അവാര്‍ഡിന് പുല്ലൂര്‍-പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി.കെ അരവിന്ദനെ തിരഞ്ഞെടുത്തു. 10001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. സംഘടന നല്‍കുന്ന അഞ്ചാമത് അവാര്‍ഡാണിത്. പത്രസമ്മേളനത്തില്‍ ഡോ. ഖാദര്‍ മാങ്ങാട്, അഡ്വ. ടി.കെ സുധാകരന്‍, സതീശന്‍ കാഞ്ഞങ്ങാട്, മഹേഷ് തച്ചങ്ങാട്, മുരളീധരന്‍ സംബന്ധിച്ചു.