എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന് തുടക്കം; പതാക ഉയര്‍ന്നു

Update: 2025-07-10 10:38 GMT

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എം.എസ്.എഫ് ജില്ലാ സമ്മേളന നഗരിയില്‍ എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് താഹ ചേരൂര്‍ പതാകയുയര്‍ത്തുന്നു

കാസര്‍കോട്: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന് തുടക്കം. സമ്മേളന നഗരിയില്‍ എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് താഹ ചേരൂര്‍ പതാകയുയര്‍ത്തി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് ചൂരി, മാഹിന്‍ കേളോട്ട്, ടി.എം ഇക്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, അഷ്റഫ് എടനീര്‍, സഹീര്‍ ആസിഫ്, കെ.പി മുഹമ്മദ് അഷ്റഫ്, ശരീഫ് കൊടവഞ്ചി, എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കട്ട, സി.എ അബ്ദുല്‍ റഹ്മാന്‍, ടി.ഇ മുക്താര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥ മഞ്ചേശ്വരത്ത് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമുഗര്‍ ജാഥ നായകനും സെക്രട്ടറിമാരായ ജംഷീര്‍ മൊഗ്രാല്‍, സര്‍ഫറാസ് ബന്തിയോട് എന്നിവര്‍ ഉപനായകന്മാരുമായി. വിവിധ കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കി.


Similar News