കെ.പി.എസ്.ടി.എ പരിവര്‍ത്തന ജാഥക്ക് സ്വീകരണം

By :  Sub Editor
Update: 2025-09-17 09:42 GMT

കെ.പി.എസ്.ടി.എ പരിവര്‍ത്തന ജാഥക്ക് കാഞ്ഞങ്ങാട്ട് നല്‍കിയ സ്വീകരണം

കാഞ്ഞങ്ങാട്: ഇടത് സര്‍ക്കാരിന്റെ വികല വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് കെ. അബ്ദുല്‍ മജീദ് നയിക്കുന്ന വിദ്യാഭ്യാസ പരിവര്‍ത്തന ജാഥക്ക് കാഞ്ഞങ്ങാട് സ്വീകരണം നല്‍കി. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.വി സുരേഷ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം. അസൈനാര്‍, ഹക്കീം കുന്നില്‍, പി.കെ അരവിന്ദന്‍, വട്ടപ്പാറ അനില്‍ കുമാര്‍, ജി.കെ ഗിരീഷ്, അലോഷ്യസ് ജോര്‍ജ്, ജോമി ടി. ജോസ്, പി.ടി ബെന്നി, കെ. ഗോപാലകൃഷ്ണന്‍, പി.കെ ബിജു, എം.കെ പ്രിയ, ജലജാക്ഷി, പി. മധുസൂദനന്‍, സി.കെ അജിത, നികേഷ് മാടായി, എസ്.പി കേശവന്‍, ബി.പി പ്രദീപ് കുമാര്‍, കെ.ആര്‍ കാര്‍ത്തികേയന്‍, പി. ശശിധരന്‍, കെ. സജിത്ത് പ്രസംഗിച്ചു.


Similar News