ഇന്ത്യന്‍ സോഫ്റ്റ് ബേസ് ബോള്‍ താരങ്ങളായ റബീഅ ഫാത്തിമ, മെഹ്‌റുന്നിസ എന്നിവര്‍ക്ക് ദഖീറത്തുല്‍ ഉഖ്‌റാ സംഘം നല്‍കിയ സ്വീകരണത്തില്‍ ജന. സെക്രട്ടറി ടി.എ. ഷാഫി ലാപ്‌ടോപ്പ് സമ്മാനിക്കുന്നു
തളങ്കര: സൗത്ത് ഏഷ്യന്‍ കിരീടം ചൂടിയ ഇന്ത്യന്‍ സോഫ്റ്റ് ബേസ് ബോള്‍ താരങ്ങളായ റബീഅ ഫാത്തിമ, മെഹ്‌റുന്നിസ എന്നിവരെ ദഖീറത്തുല്‍ ഉഖ്‌റാ സംഘം ബാന്റ് മേളവും മുത്തുകുടകളുമായി ദഖീറത്ത് സ്‌കൂളിലേക്ക് സ്വീകരിച്ച് ആനയിച്ചു. ദഖീറത്ത് സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയാണ് റബീഅ. സഹോദരി മെഹ്‌റുന്നിസ ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ്. സ്വീകരണ യാത്രയില്‍ വിദ്യാര്‍ത്ഥികളടക്കം 500ലേറം പേര്‍ പങ്കെടുത്തു. തുടര്‍ന്ന് സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങില്‍ ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ പാരിതോഷികമായി ജനറല്‍ സെക്രട്ടറി ടി.എ ഷാഫി ലാപ്‌ടോപ് സമ്മാനിച്ചു. സ്‌കൂള്‍ മാനേജര്‍ എം.എ ലത്തീഫ്, ട്രഷറര്‍ കെ.എം ഹനീഫ്, വൈസ് പ്രസിഡണ്ടുമാരായ അബ്ദുല്‍ സ ത്താര്‍ ഹാജി, എന്‍.കെ അമാനുല്ല, സെക്രട്ടറിമാരായ റൗഫ് പള്ളിക്കാല്‍, ബി.യു അബ്ദുല്ല, പ്രിന്‍സിപ്പള്‍ സവിത, ഹെ ഡ്മിസ്ട്രസ് ശ്യാമള, യത്തീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, കെ.എ.എം ബഷീര്‍ വോളിബോള്‍, മുജീബ് അഹ്മദ്, എന്‍.എം അബ്ദുല്ല, അഷ്‌റഫ് ഫോര്‍ യു, ടി.എസ് ഗഫൂര്‍ ഹാജി, പി.ടി.എ പ്രസിഡണ്ട് ഫൈ സല്‍ പടിഞ്ഞാര്‍, മദര്‍ പി.ടി. എ പ്രസിഡണ്ട് ഫര്‍സാന ഷിഹാബ്, ലത്തീഫ് മാസ്റ്റര്‍, പി.വി മൊയ്തീന്‍, ഹസ്സന്‍ കുട്ടി പതിക്കുന്നില്‍, മജീദ് പള്ളിക്കാല്‍, ഹക്കീം തുടങ്ങിയവര്‍ സംബന്ധിച്ചു.