പടിയടുത്തടുക്കയില്‍ പൊതു കിണര്‍ നന്നാക്കി

By :  Sub Editor
Update: 2025-09-17 09:35 GMT

മുള്ളേരിയ: പടിയത്തടുക്കയില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച പൊതു കിണര്‍ ആള്‍മറയില്ലാത്തതിനാല്‍ അപകടാവസ്ഥയിലായിരുന്നു. ഇത് വാര്‍ഡ് മെമ്പര്‍ എ.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി സ്വന്തം ചെലവില്‍ നന്നാക്കി നല്‍കി. ആള്‍മറയില്ലാത്തതിനാല്‍ ഇതുവഴി കടന്നുപോയിരുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കിണര്‍ അപകട ഭീഷണി സൃഷ്ടിച്ചിരുന്നു. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഇത് നന്നാക്കി നല്‍കിയതോടെ നാട്ടുകാര്‍ക്ക് വലിയ ആശ്വാസമായി. വാര്‍ഡ് മെമ്പര്‍ എ.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മറ്റു വാര്‍ഡുകളിലെ മെമ്പര്‍മാരായ വേണുഗോപാല്‍, താഹിറ മഞ്ഞംപാറ എന്നിവരും അസീസ് ഹാജി പടിയത്തടുക്ക, ശശി പടിയത്തടുക്ക, സയ്യിദ് ഷെഫീഖ് റഹ്മാന്‍ തങ്ങള്‍ മഞ്ഞംപാറ, അബൂബക്കര്‍ മുസ്ലിയാര്‍, ഹസ്സന്‍ ആദൂര്‍, ബഷീര്‍ നഹീമി, അബ്ദുല്‍ ലത്തീഫ് സി.എ നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പടിയത്തടുക്കയില്‍ നന്നാക്കിയ പൊതു കിണര്‍ വാര്‍ഡ് മെമ്പര്‍ എ.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു

Similar News