പൊലീസ് ക്രിക്കറ്റ്: ഹെഡ്ക്വാര്‍ട്ടേഴ്‌സ് ജേതാക്കള്‍

By :  Sub Editor
Update: 2025-10-23 09:46 GMT

ജില്ലാ പൊലീസ് കായികമേള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായ കാസര്‍കോട് ഹെഡ്ക്വാര്‍ട്ടേഴ്‌സ്

നീലേശ്വരം: ചിറപ്പുറം മുനിസിപ്പല്‍ മിനി സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ പൊലീസ് കായികമേള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ചാമ്പ്യന്മാരായി. കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ റണ്ണറപ്പായി. ടൂര്‍ണ്ണമെന്റ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. രഘുനാഥ് മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്ക് നീലേശ്വരം ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയ് സമ്മാനദാനം ചെയ്തു. കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുധീഷ് പി.വി, ജില്ലാ കമ്മിറ്റി അംഗം ദീപേഷ് എം., മനോജ് ഗോകുലം, ജിതിന്‍ എന്നിവര്‍ സംസാരിച്ചു.


Similar News