പിണറായി സര്‍ക്കാര്‍ കര്‍ഷകരെ എഴുതിത്തള്ളുന്നു-കുറുക്കോളി മൊയ്തീന്‍
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക വിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ച് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: കേരളത്തിലെ കര്‍ഷകര്‍ക്ക് അവകാശപ്പെട്ട പല ആനുകൂല്യങ്ങളും നല്‍കാതെ പിണറായി സര്‍ക്കാര്‍ കര്‍ഷകരെ എഴുതിത്തള്ളുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീന്‍ ആരോപിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക വിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ച് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് ഇ. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
കെ.ഇ.എ ബക്കര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, സി. മുഹമ്മദ് കുഞ്ഞി, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, എ.കെ ജലീല്‍, ഹമീദ് മച്ചമ്പാടി, ഇ.ആര്‍ ഹമീദ്, അബ്ബാസ് ബന്താട്, ബഷീര്‍ പള്ളങ്കോട്, എം.എസ് ഷുക്കൂര്‍, സമീര്‍ തൃക്കരിപ്പൂര്‍, അബൂബക്കര്‍ ഹാജി കാഞ്ഞങ്ങാട്, എ. ഹമീദ് ഹാജി, മൂസ ബി. ചെര്‍ക്കള, എ. അഹമ്മദ് ഹാജി, മുഹമ്മദ് ഹാജി വെല്‍ക്കം, എ.പി ഹസൈനാര്‍, കെ.എം കുട്ടി ഹാജി, ഖദീജ ഹമീദ്, ഖലീല്‍ മരിക്കെ, താജുദ്ദീന്‍ ചെമ്പിരിക്ക, ഇഖ്ബാല്‍ കിന്നിംഗാര്‍, കെ.എം ബഷീര്‍, ജലീല്‍ എരുതുംകടവ്, അബ്ദുല്‍ റഹ്മാന്‍ ഖാസി, എം.എ.എച്ച് മഹ്മൂദ് ഹാജി, നാസര്‍ ചെര്‍ക്കളം തുടങ്ങിയവര്‍ പ്രസംഗിച്ചു.