പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാലയില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു

By :  Sub Editor
Update: 2025-08-25 10:18 GMT

കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കൃപേഷ്-ശരത്ത് ലാല്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പട്ട പ്രതികള്‍ക്ക് പൊലീസ് റിപ്പോര്‍ട്ട് അവഗണിച്ച് പരോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കല്ല്യോട്ട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്ന് ഏച്ചിലടുക്കം വരെ നടത്താനിരുന്ന പരിപാടി പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതോടെ പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കല്ല്യോട്ട് ടൗണിന് പുറത്താണ് ബാരിക്കേഡ് കെട്ടി പ്രകടനം തടഞ്ഞത്. ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.ആര്‍ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, ബി.പി പ്രദീപ് കുമാര്‍, ധന്യ സുരേഷ്, പി.വി സുരേഷ്, അഡ്വ. എം.കെ ബാബുരാജ്, ഉനൈസ് ബേഡകം, രാജേഷ് തമ്പാന്‍, വിനോദ് കള്ളാര്‍, രതീഷ് കാട്ടുമാടം, മാര്‍ട്ടിന്‍ ജോര്‍ജ്, ഗിരികൃഷ്ണന്‍ കൂടാല, റാഫി അഡൂര്‍, രജിത രാജന്‍, മാര്‍ട്ടിന്‍ അബ്രഹാം, ശ്രീനാഥ് ബദിയടുക്ക, അക്ഷയ എസ്. ബാലന്‍, രോഹിത് ഏറുവാട്ട്, സുജിത് തച്ചങ്ങാട്, വസന്തന്‍ ബന്തടുക്ക, ഷിബിന്‍ ഉപ്പിലിക്കൈ, ജവാദ് പുത്തൂര്‍, രാജന്‍ അരീക്കര, കെ.വി ഗോപാലന്‍, ജതീഷ് കായക്കുളം പ്രസംഗിച്ചു.


Similar News