പള്ളിക്കാല്‍ വാര്‍ഡ് മുസ്ലിംലീഗ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

Update: 2025-11-25 10:21 GMT

പള്ളിക്കാല്‍ വാര്‍ഡ് മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു

തളങ്കര: തളങ്കര പള്ളിക്കാല്‍ വാര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം. ഹനീഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കാസര്‍കോട് ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ നിര്‍വ്വഹിച്ചു. സ്റ്റേറ്റ് മുസ്ലിം ലീഗ് ട്രഷറര്‍ സി.ടി. അഹമ്മദ് അലി മുഖ്യാഥിതിയായിരുന്നു. വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എന്‍.എ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം. ബഷീര്‍, എസ്.ടി.യു. നേതാവ് മുത്തലിബ് പാറക്കെട്ട്, ബഷീര്‍ വോളിബോള്‍, വാര്‍ഡ് സെക്രട്ടറി അമാന്‍ അങ്കാര്‍, ജോ. സെക്രട്ടറി അബ്ദു മാസ്റ്റര്‍, സ്ഥനാര്‍ത്ഥി കെ.എം. ഹനീഫ് പ്രസംഗിച്ചു. വൈസ് പ്രസിഡണ്ട് അഹമ്മദ് ഹാജി അങ്കോല പ്രാത്ഥന നടത്തി. ടി.ഇ മുഖ്താര്‍ സ്വാഗതവും ഹാസിഫ് കുണ്ടുവളപ്പില്‍ നന്ദി പറഞ്ഞു.

പള്ളിക്കാല്‍ വാര്‍ഡ് മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു

Similar News