ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം

പ്രസിഡന്റ് മാഹിന്‍ മേനത്ത് അധ്യക്ഷത വഹിച്ചു;

Update: 2025-10-22 08:05 GMT

സന്തോഷ് നഗര്‍: ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. സന്തോഷ് നഗര്‍ എസ്.ഇ.എസ് ടവറില്‍ ചേര്‍ന്ന ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് കൗണ്‍സില്‍ യോഗം മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് മാഹിന്‍ മേനത്ത് അധ്യക്ഷത വഹിച്ചു,

റിട്ടേണിംഗ് ഓഫീസര്‍ ഉമൈര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഷാഫി സന്തോഷ്നഗര്‍, സിദ്ദീഖ് ചെങ്കള, ഇബ്രാഹിം നായന്മാര്‍മൂല, മൗലവി അബ്ദുല്ല, ഖാദര്‍ ആലംപാടി, ശരീഫ് കുറ്റി, മെമ്പര്‍ ഖൈറുന്നിസ സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മജീദ് എരുതുംകടവ് സ്വാഗതവും ഖാദര്‍ എരിയപ്പാടി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍

പ്രസിഡന്റ്: മാഹിന്‍ മേനത്ത്

വൈസ് പ്രസിഡന്റ്: അബ്ദുല്ലക്കുഞ്ഞി

ഉസ്മാന്‍ നെല്ലിക്കട്ട

കുഞ്ഞഹമ്മദ് മാര

അഹമ്മദ് മിഹ്‌റാജ്

അബ്ദുറഹ്‌മാന്‍

ജനറല്‍ സെക്രട്ടറി: മജീദ് എരുതും കടവ്

ജോയിന്‍ സെക്രട്ടറി: സലാം പന്നിപ്പാറ

സുലൈമാന്‍ കുഞ്ഞിക്കാനം

കുഞ്ഞാമു ചെറിയാലംപാടി

ട്രഷറര്‍: ഖാദര്‍ എരിയപ്പാടി

Similar News