ബിന്ദു ജ്വല്ലറിയുടെ പുതിയ ഷോറൂം മംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു

By :  Sub Editor
Update: 2025-10-22 10:49 GMT

ബിന്ദു ജ്വല്ലറിയുടെ മംഗളൂരുവിലെ പുതിയ ഷോറൂം ഉദ്ഘാടനം സിനിമാതാരം സ്നേഹ പ്രസന്ന നിര്‍വഹിക്കുന്നു

മംഗളൂരു: ബിന്ദു ജ്വല്ലറി മംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. സിനിമാതാരം സ്‌നേഹ പ്രസന്ന ഉദ്ഘാടനം നിര്‍വഹിച്ചു. ദക്ഷിണ കന്നഡ എം.പി ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട, മംഗളുരു സിറ്റി സൗത്ത് എം.എല്‍.എ ഡി. വേദവ്യാസ് കാമത്ത്, മംഗളുരു നോര്‍ത്ത് എം.എല്‍.എ ഡോ: ഭരത് ഷെട്ടി, കര്‍ണാടക സ്റ്റേറ്റ് അല്ലീഡ് ആന്റ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. യു.ടി. ഇഫ്തികാര്‍ ഫരീദ്, സെന്റ് അലോഷ്യസ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ റവ. ഡോ. പ്രവീണ്‍ മാര്‍ട്ടിസ് എസ്.ജെ, സ്വാമി യുഗേഷാനന്ദജി (മംഗളുരു രാമകൃഷ്ണ മഠം), കെ.സി.സി.ഐ പ്രസിഡണ്ട് മിഥുന്‍ എം. റായ്, പി.ബി. അഹമ്മദ് മുദസറര്‍ (കെ.സി.സി.ഐ, മംഗളുരു) തുടങ്ങിയവര്‍ അതിഥികളായിരുന്നു. കലാ-സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ബിന്ദു ജ്വല്ലറി ആവിഷ്‌കരിക്കുന്ന മൈ ബ്ലൂ ഡയമണ്ട്, സ്വര്‍ണ്ണ ബിന്ദു സി.എസ്.ആര്‍ എന്നിവയുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു.

കെ.വി കുഞ്ഞിക്കണ്ണനാണ് 1982ല്‍ കാസര്‍കോട്ട് ബിന്ദു ജ്വല്ലറിക്ക് തുടക്കമിട്ടത്. ഇന്ന് കേരളത്തിലും കര്‍ണാടകയിലും അറിയപ്പെടുന്ന ബ്രാന്റായി ബിന്ദു ജ്വല്ലറി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ മക്കളായ അഭിലാഷ് കെ.വി, ഡോ: അജിതേഷ് കെ.വി എന്നിവരാണ് ഇന്ന് നേതൃത്വം നല്‍കുന്നത്.


Similar News