എം.വി ഗോവിന്ദന്റെ വെളിപ്പെടുത്തല്‍ ആര്‍.എസ്.എസ് സഹായം ലക്ഷ്യം വെച്ച് -എം.എം ഹസ്സന്‍
കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം മുന്‍ കെ.പി.സി.സി പ്രസിഡണ്ട് എം.എം. ഹസ്സന്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: നിലമ്പൂര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ആര്‍.എസ്.എസുമായി സി.പി.എം ബന്ധപ്പെട്ടിരുന്നു എന്നത് ഒരു ചരിത്ര സത്യമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വെളിപ്പെടുത്തിയത് ബോധപൂര്‍വ്വമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസ്സന്‍ പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.രാജീവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കെ. നീലകണ്ഠന്‍, ഹക്കിം കുന്നില്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, ആര്‍. ഗംഗാധരന്‍, കെ. ഖാലിദ്, മനാഫ് നുള്ളിപ്പാടി, അര്‍ജ്ജുനന്‍ തായലങ്ങാടി, ആനന്ദ. കെ. മൗവ്വാര്‍, അഡ്വ. ജവാദ് പുത്തൂര്‍, ശാന്തകുമാരി ടീച്ചര്‍, കുസുമം ചേനക്കോട്, ജയലക്ഷ്മി വി.വി, ബി.എ ഇസ്മായില്‍, കെ.പി നാരായണന്‍ നായര്‍, ശാഹുല്‍ ഹമീദ്, കെ.ടി സുഭാഷ് നാരായണന്‍, ഹനീഫ ചേരങ്കൈ, കുഞ്ഞി വിദ്യാനഗര്‍, എം. പുരുഷോത്തമന്‍ നായര്‍, ഖാന്‍ പൈക്ക, ഉസ്മാന്‍ അണങ്കൂര്‍, ഖാദര്‍ മാന്യ, എം.കെ ചന്ദ്രശേഖരന്‍ നായര്‍, ആബിദ് എടച്ചേരി, കെ. ശ്യാമപ്രസാദ്, ജോണി ക്രാസ്റ്റ, സുമിത്രന്‍ പി.പി, പി.കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.