ആശയക്കൈമാറ്റത്തിനുള്ള വേദിയായി എം.എസ്.എഫ് പ്രതിനിധി സമ്മേളനം
എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ ഒന്നാം ദിനത്തില്‍ പ്രതിനിധി സമ്മേളനം മുസ്ലിംലീഗ് ദേശിയ അസി. സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തില്‍ നടക്കുന്ന എം.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ നടന്ന പ്രതിനിധി സമ്മേളനം സജീവ ചര്‍ച്ചകള്‍ക്കും ആശയക്കൈമാറ്റങ്ങള്‍ക്കുമുള്ള വേദിയായി മാറി. മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് താഹ ചേരൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമുഗര്‍ സ്വാഗതം പറഞ്ഞു. ദേശീയ പ്രസിഡണ്ട് പി.വി അഹമ്മദ് സാജു മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, ജില്ലാ സെക്രട്ടറിമാരായ ഹാരിസ് ചൂരി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ ജാബിര്‍ തങ്കയം, ഷഹീദ റാഷീദ്, ജില്ലാ ട്രഷറര്‍ ജംഷീദ് ചിത്താരി സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം സെഷനായ 'കാലം' മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂര്‍ വിഷയാവതരണം നടത്തി. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് സലാം ബെളിഞ്ചം പ്രസീഡിയം നിയന്ത്രിച്ചു. സെക്രട്ടറി സര്‍ഫറാസ് ബന്തിയോട്, ഹരിത ജില്ലാ ജനറല്‍ കണ്‍വീനര്‍ മുഹ്‌സിന ബംബ്രാണ സംസാരിച്ചു.
'സംഘടന ചര്‍ച്ച' സെഷനില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്റഫ് എം.എല്‍.എ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍, ജനറല്‍ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് എന്നിവര്‍ നേതൃത്വം നല്‍കി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എ നജീബ് മോഡറേറ്ററായി. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് സൈഫുല്ല തങ്ങള്‍, സെക്രട്ടറി ജംഷീര്‍ മൊഗ്രാല്‍ സംസാരിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ടേബിള്‍ ടോക്ക് ഇന്ന് 5 മണിക്ക് മെട്രോ സിഗനേച്ചറില്‍ എ.കെ.എം അഷ്റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.