എം.എസ്.എഫ് ജില്ലാ സമ്മേളനം: രാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദമായി ടേബിള്‍ടോക്ക്; തലമുറ സംഗമവും ശ്രദ്ധേയം

By :  Sub Editor
Update: 2025-07-12 10:51 GMT

തലമുറ സംഗമം മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ടേബിള്‍ടോക്ക് രാഷ്ട്രീയത്തിനുമപ്പുറമുള്ള സൗഹൃദ സംഗമ വേദിയായി. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സയ്യിദ് താഹ ചേരൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമുഗര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ പ്രമേയാവതരണം നടത്തി. കെ.എസ്.യു ജില്ലാ പ്രസിഡണ്ട് അഡ്വ. ജവാദ് പുത്തൂര്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി ശഹബാസ്, വിസ്ഡം സ്റ്റുഡന്റ്‌സ് വിംഗ് സെക്രട്ടറി ജാസില്‍ ജാഫര്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എ നജീബ് എന്നിവര്‍ പ്രസംഗിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഷഹീദ റാഷിദ്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സലാം ബെളിഞ്ചം, സൈഫുദ്ദീന്‍ തങ്ങള്‍, സെക്രട്ടറി ജംഷീര്‍ മൊഗ്രാല്‍ സംബന്ധിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തലമുറ സംഗമം ഓര്‍മ്മകള്‍ അയവിറക്കലിന്റെ വേദിയായി. സംസ്ഥാന, ജില്ലാ തലങ്ങളില്‍ എം.എസ്.എഫിന് മുന്‍കാലങ്ങളില്‍ നേതൃത്വം നല്‍കിയ ജില്ലയിലെ പഴയകാല നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടാണ് തലമുറ സംഗമം നടന്നത്. യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് താഹ ചേരൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമുഗര്‍ സ്വാഗതം പറഞ്ഞു.


ടേബിള്‍ടോക്ക് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്യുന്നു

Similar News