എം.എസ്.എഫ് ജില്ലാ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു; സൈഫുദ്ദീന്‍ തങ്ങള്‍ പ്രസിഡണ്ട്, അന്‍സാഫ് കുന്നില്‍ സെക്രട്ടറി

By :  Sub Editor
Update: 2025-10-24 09:53 GMT

സൈഫുദ്ദീന്‍ തങ്ങള്‍, അന്‍സാഫ് കുന്നില്‍, സര്‍ഫ്രാസ് ബന്തിയോട്‌

കാസര്‍കോട്: ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ഭാരവാഹികളെ പ്രഖ്യാപിക്കാതെ പിരിഞ്ഞ എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികളെ ഒടുവില്‍ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. എന്‍.പി.എം സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍ പ്രസിഡണ്ടും അന്‍സാഫ് കുന്നില്‍ ജനറല്‍ സെക്രട്ടറിയും സര്‍ഫ്രാസ് ബന്തിയോട് ട്രഷററുമായുള്ള കമ്മിറ്റിയാണ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചത്. ഏതാനും ദിവസം മുമ്പ് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ചില സ്ഥാനങ്ങള്‍ സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും അന്ന് ഭാരവാഹികളെ പ്രഖ്യാപിക്കാനാവാതെ യോഗം പിരിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്ത് സംസ്ഥാന കമ്മിറ്റി അറിയിപ്പ് പുറത്തിറക്കിയത്. ഷഹീദ റാഷിദ്, ജംഷീര്‍ മൊഗ്രാല്‍, ശിഹാബ് പുണ്ടൂര്‍, മുര്‍ഷിദ് മൊഗ്രാല്‍, അയാസ് നമ്പ്യാര്‍ കൊച്ചി, അല്‍ത്താഫ് പൊവ്വല്‍ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും ഷാനിഫ് നെല്ലിക്കട്ട, ബിലാല്‍ ആരിക്കാടി, അഷ്‌രിഫ ജാബിര്‍, നാഫിഹ് ചാല, മുനവ്വിര്‍ കല്ലൂരാവി, യൂസഫ് ദാരിമി, ഷാനിദ് പടന്ന എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.


Similar News