മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ വൈകിയാണെങ്കിലും കേരളത്തില്‍ നടപ്പാക്കുന്നത് സ്വാഗതാര്‍ഹം-എം.എല്‍ അശ്വിനി

By :  Sub Editor
Update: 2025-10-24 10:49 GMT

ബി.ജെ.പി ബദിയടുക്ക പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡണ്ട് എം.എല്‍ അശ്വിനി സംസാരിക്കുന്നു

ബദിയടുക്ക: പൊതു വിദ്യാലയങ്ങളുടെ സമഗ്രവികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പി.എം.ശ്രീ പദ്ധതികളും ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള നയങ്ങളും വൈകിയാണെങ്കിലും പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നത് സ്വാഗതാര്‍ഹമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എം.എല്‍ അശ്വിനി പറഞ്ഞു. ബി.ജെ.പി ബദിയടുക്ക പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമിതി ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍. ബദിയടുക്ക പഞ്ചായത്ത് ഈസ്റ്റ് ഏരിയ പ്രസിഡണ്ട് വിശ്വനാഥ പ്രഭു അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം രാമപ്പ മഞ്ചേശ്വരം, ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍ സുനില്‍, വൈസ് പ്രസിഡണ്ട് ഡി. ശങ്കര, സംസ്ഥാന കൗണ്‍സില്‍ അംഗം ഹരീഷ് നാരമ്പാടി, മണ്ഡലം പ്രസിഡണ്ട് ഗോപാലകൃഷ്ണ എം., ജനറല്‍ സെക്രട്ടറി രവീന്ദ്ര റൈ ഗോസാഡ, ബദിയടുക്ക പഞ്ചായത്ത് വെസ്റ്റ് ഏരിയ പ്രസിഡണ്ട് മഹേഷ് വളക്കുഞ്ച, മണ്ഡലം സെക്രട്ടറിമാരായ ചന്ദ്രന്‍ മുച്ചിര്‍കാവ്, അവിനാശ് റൈ, ബദിയടുക്ക പഞ്ചായത്ത് ഈസ്റ്റ് ഏരിയ ജനറല്‍ സെക്രട്ടറി ആനന്ദ കെ. എന്നിവര്‍ സംസാരിച്ചു.


Similar News