കാസര്‍കോട്: മാലിക് ദീനാര്‍ ഫാര്‍മസി കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി. കോളേജ് പ്രിന്‍സിപ്പള്‍ പ്രൊഫ. ഡോ. അജിത് ബാബു ടി.കെ അധ്യക്ഷത വഹിച്ചു. കേരള ആരോഗ്യ സര്‍വ്വകലാശാല അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടര്‍ പ്രൊഫ. ഡോ. വി.വി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഫാര്‍മസി സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം പ്രൊഫ. ഡോ. ഹസി. ശരത്ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കോളേജ് ചെയര്‍മാന്‍ കെ.എസ് ഹബീബ്, മാലിക് ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ പ്രിന്‍സിപ്പള്‍ ബി. ഉദയകുമാര്‍, മാലിക് ദീനാര്‍ ഡി.എം.എല്‍.ടി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പള്‍ ഷെയ്ക് നൂറുല്‍ ഹുസൈന്‍, കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അബ്ദുല്ല കുഞ്ഞി, കോളേജ് വൈസ് പ്രിന്‍സിപ്പള്‍ പ്രൊഫ. ഡോ. വി. സെബാസ്റ്റ്യന്‍, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഡി.കെ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാലിക് ദീനാര്‍ ഫാര്‍മസി കോളേജിലെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് കേരള ആരോഗ്യ സര്‍വ്വകലാശാല അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടര്‍ പ്രൊഫ. ഡോ. വി.വി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു