പാലിയേറ്റീവ് കെയര്‍ ആംബുലന്‍സിന് കെ.എം.സി.സിയുടെ സഹായം

By :  Sub Editor
Update: 2025-04-12 11:11 GMT

പുത്തിഗെ പഞ്ചായത്ത് ശിഹാബ് തങ്ങള്‍ പാലിയേറ്റീവ് കെയര്‍ ആംബുലന്‍സിനുള്ള അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിയുടെ സാമ്പത്തിക സഹായം ഭാരവാഹികള്‍ക്ക് കൈമാറുന്നു

ഉപ്പള: പുത്തിഗെ പഞ്ചായത്ത് ശിഹാബ് തങ്ങള്‍ പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സിനുള്ള അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം. സി.സിയുടെ സാമ്പത്തിക സഹായം മണ്ഡലം സെക്രട്ടറി ഇക്ബാല്‍ മണിമുണ്ട, ഇബ്രാഹിം ഉദ്യാവര്‍, ഹമീദ് കാക്കളം എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഇ.കെ മുഹമ്മദ് കുഞ്ഞിക്ക്കൈമാറി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി.എ മൂസ ഉദ്്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു. മണ്ഡലം ട്രഷറര്‍ സൈഫുള്ളാ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജില്ലാ സെക്രട്ടറി എം. അബ്ബാസ്, മണ്ഡലം ഭാരവാഹികളായ അബ്ദുല്ല മാദേരി, എം.പി ഖാലിദ്, സെഡ് എ. കയ്യാര്‍, ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അസീസ് കളത്തൂര്‍, പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് സെഡ് എ. മൊഗ്രാല്‍, ബി.എന്‍ മുഹമ്മദ് അലി, അസീസ് മഞ്ചേശ്വരം സംബന്ധിച്ചു.


Similar News