ന്യൂറോ ശാസ്ത്ര ഗവേഷണ കേന്ദ്രമായി കേരളത്തെ മാറ്റണം -ഡോ. പി.എം അബ്ദുല്‍ മുനീര്‍

By :  Sub Editor
Update: 2025-10-04 11:00 GMT

ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഗവ. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ. പി.എം അബ്ദുല്‍ മുനീറിന് ഗവ. കോളേജ് സുവോളജി വിഭാഗം ഉപഹാരം സമ്മാനിക്കുന്നു

കാസര്‍കോട്: ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ച്വറി, സ്‌ട്രോക്ക്, ന്യൂറോഡി ജനറേഷന്‍, ന്യൂറോ ഇന്‍ഫ്‌ളമേഷന്‍, മദ്യപാനവുമായി ബന്ധപ്പെട്ട മസ്തിഷ്‌ക രോഗങ്ങള്‍ എന്നീ മേഖലകളിലെ ന്യൂറോ സയന്‍സ് ഗവേഷണത്തിനുള്ള ആഗോള കേന്ദ്രമായി കേരളം ഉയര്‍ന്നുവരുന്നതാണ് തന്റെ കാഴ്ചപ്പാടെന്ന് അമേരിക്കയിലെ ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും കാസര്‍കോട് ഉപ്പള സ്വദേശിയുമായ ഡോ. പി.എം അബ്ദുല്‍ മുനീര്‍ പറഞ്ഞു. കാസര്‍കോട് ഗവ. കോളേജ് ജന്തുശാസ്ത്ര വിഭാഗവും സയന്‍സ് ഫോറവും നടത്തിയ വിദ്യാര്‍ത്ഥികളുമായുള്ള സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായിരുന്ന ഡോ. മുനീര്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് കേരളത്തിലെത്തിയത്. പ്രിന്‍സിപ്പള്‍ ഡോ. വി.എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. വി. ഗോപിനാഥന്‍, അക്കര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അക്കര അസീസ്, ഡോ. പി. പുഷ്പലത, ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. പി.വി മിനി, ഡോ. ആശാ ജി. തുടങ്ങിയവര്‍ സംസാരിച്ചു.


Similar News