ശ്രുതി വര്‍ഷത്തോടെ തിയേട്രിക്‌സ് വില്ലേജ് പ്രോഗ്രാമുകള്‍ക്ക് തുടക്കം

By :  Sub Editor
Update: 2025-07-09 10:35 GMT

കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റിയുടെ വില്ലേജ് പ്രോഗ്രാമിന് തുടക്കം കുറിച്ച് ബദിയടുക്കയിലെ വീണാ വാദിനിയില്‍ നടന്ന വര്‍ഷശ്രുതി പരിപാടി സംഗീതജ്ഞന്‍ യോഗീഷ് ശര്‍മ ഉദ്ഘാടനം നിര്‍വഹിക്കുന്നു

ബദിയടുക്ക: ഗ്രാമങ്ങളില്‍ ചെന്ന് അവിടത്തെ കലാകാരന്മാരെ കണ്ടെത്തി അവരുടെ പ്രതിഭകളെ അടയാളപ്പെടുത്താനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 'വില്ലേജ് പ്രോഗ്രാമിന്' തുടക്കമായി. ബദിയടുക്കയിലെ വീണാവാദിനി സംഗീത വിദ്യാപീഠത്തില്‍ വര്‍ഷശ്രുതി എന്ന പരിപാടിയോടെയാണ് തുടക്കം കുറിച്ചത്. സംഗീതജ്ഞന്‍ യോഗീഷ് ശര്‍മ അമൃതവര്‍ഷിനി കീര്‍ത്തനം ചൊല്ലി ഉദ്ഘാടനം നിര്‍വഹിച്ചു. തിയേട്രിക്‌സ് സൊസൈറ്റി വൈസ് പ്രസിഡണ്ട് ജി.ബി വത്സന്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ടി.വി ഗംഗാധരന്‍, സുബിന്‍ ജോസ്, ഉമേശ്, മധൂര്‍ ഷെരീഫ്, എരിയാല്‍ ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ടി.എ ഷാഫി നന്ദി പറഞ്ഞു. മാളവിക അരുണ്‍ നൃത്തം അവതരിപ്പിച്ച് കാണികളുടെ കയ്യടി നേടി. കെ.പി ശൈലജ, വിഷ്ണു ശര്‍മ, സൗപര്‍ണിക സജു, ശിവദ മധു എന്നിവര്‍ പാടി. ജോവെയ്ന്‍ അന്ന സുബിന്‍ പാശ്ചാത്യസംഗീതം അവതരിപ്പിച്ചു. നിമ ഉമേശ് വയലിനും രാജകുമാര മധൂര്‍ വിട്ടല്‍ ഗിത്താര്‍ ക്ലാസിക്കലും അവരിപ്പിച്ചു. സുബിന്‍ ജോസ് പാട്ട് വര്‍ത്തമാനം പറഞ്ഞ് കാണികളെ ഇരുത്തിച്ചിന്തിപ്പിച്ചു.


Similar News