വില്ലേജ് പ്രോഗ്രാമുകളുമായി കാസര്‍കോട് തിയാട്രിക്‌സ് സൊസൈറ്റി; ശനിയാഴ്ച്ച 'വര്‍ഷ ശ്രുതി'

By :  Sub Editor
Update: 2025-07-03 10:53 GMT

കാസര്‍കോട്: കാസര്‍കോട് തിയാട്രിക്‌സ് സൊസൈറ്റിയുടെ വില്ലേജ് പ്രോഗ്രാമുകള്‍ക്ക് 5ന് ശനിയാഴ്ച്ച തുടക്കം. ബദിയടുക്ക ബള്ളപ്പദവിലെ 'വീണാവാദിനി'യുടെ സഹകരണത്തോടെയാണ് വീണാവാദിനിയില്‍ വെച്ച് ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് 'വര്‍ഷ ശ്രുതി' എന്ന പേരില്‍ വിവിധ ഇനം കലാ പ്രകടനങ്ങളുമായി വില്ലേജ് പ്രോഗ്രാം ഒരുക്കുന്നത്. സംഗീതജ്ഞന്‍ യോഗീഷ് ശര്‍മ്മയോടൊപ്പം അല്‍പ നേരം ചെലവഴിച്ച്‌കൊണ്ടാണ് പരിപപാടിയുടെ തുടക്കം. കെ.പി. ശൈലജ, വിഷ്ണു ശര്‍മ്മ, മാളവിക അരുണ്‍, സൗപര്‍ണിക സജു, ജോവെയ്ന്‍ അന്നാ സുബിന്‍, സവിതാ പുണ്ഡൂര്‍, നിമ ഉമേഷ്, ദേവദത്തന്‍ എച്ച്, രാജകുമാര മധൂര്‍ വിട്ടല്‍, ശിവദ മധു, ഹയ ഫാത്തിമ ബഷീര്‍, സുബിന്‍ ജോസ് തുടങ്ങിയവര്‍ ആട്ടവും പാട്ടവുമായി വേദിയിലെത്തും. ഓരോ ഗ്രാമങ്ങളില്‍ ചെന്നും കലാ രംഗത്ത് മികവ് തെളിയിച്ചു തുടങ്ങിയവര്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വില്ലേജ് പ്രോഗ്രാം നടത്തുന്നത്. മഴയുടെ ശ്രുതിയില്‍ ഒരു സായാഹ്നത്തില്‍ ഒന്നിച്ചിരുന്ന് പാടാനും ആടാനുമുള്ള അവസരമാണ് കാസര്‍കോട് തിയാട്രിക്‌സ് സൊസൈറ്റി 'വര്‍ഷ ശ്രുതി' എന്ന പരിപാടിയിലൂടെ ഒരുക്കുന്നത്. വിവരങ്ങള്‍ക്ക്: 7012937580, 8884227444, 9995552061.

Similar News