കാസര്‍കോട് നഗരസഭയുടെ 'സ്ട്രീറ്റ് വെന്റിംഗ് മാര്‍ക്കറ്റ്' നാടിന് സമര്‍പ്പിച്ചു
നഗരത്തിലെ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നഗരസഭ നിര്‍മ്മിച്ച 'സ്ട്രീറ്റ് വെന്റിംഗ് മാര്‍ക്കറ്റ്' എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: നഗരത്തിലെ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നഗരസഭ നിര്‍മ്മിച്ച 'സ്ട്രീറ്റ് വെന്റിംഗ് മാര്‍ക്കറ്റ്' എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ മുഖ്യാതിഥിയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍., ഖാലിദ് പച്ചക്കാട്, രജനി ആര്‍., നഗരസഭ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എ. അബ്ദുല്‍ റഹിമാന്‍, കൗണ്‍സിലര്‍മാരായ പവിത്ര കെ.ജി, പി. രമേഷ്, ലളിത എം., സിദ്ദീഖ് ചക്കര, വരപ്രസാദ്, കുടുംബശ്രീ ജില്ലാ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ ഹരിദാസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആയിഷ ഇബ്രാഹിം, കാസര്‍കോട് എസ്.എച്ച്.ഒ പി നളിനാക്ഷന്‍, അസി. ടൗണ്‍ പ്ലാനര്‍ ബൈജു പി.വി, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ തിപ്പേഷ്, വഴിയോര കച്ചവട സമിതി അംഗങ്ങളായ അഷ്‌റഫ് എടനീര്‍, അനീഷ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.പി ഇല്ല്യാസ് തുടങ്ങിയവര്‍സംസാരിച്ചു. നഗരസഭാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഡി.വി സ്വാഗതവും എന്‍.യു. എല്‍.എം സിറ്റി മിഷന്‍ മാനേജര്‍ ബിനീഷ് ജോയ് നന്ദിയും പറഞ്ഞു. ആദ്യഘട്ടത്തില്‍ നഗരസഭ തെരുവോര കച്ചവട സമിതി പരിശോധിച്ച് അംഗീകരിച്ച് നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച എം.ജി റോഡിലെ 28 തെരുവോര കച്ചവടക്കാര്‍ക്കും 5 ലോട്ടറി സ്റ്റാളുകളുമാണ് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിര്‍മ്മിച്ച സ്ട്രീറ്റ് വെന്റിംഗ് മാര്‍ക്കറ്റില്‍ അനുവദിച്ചത്.