ജനറല്‍ ആസ്പത്രിയില്‍ എല്ലാ വശങ്ങളില്‍ നിന്നും കയറാന്‍ പറ്റുന്ന ഒ.പി കെട്ടിടം വരുന്നു; പ്രവൃത്തി തുടങ്ങി
By : Sub Editor
Update: 2025-07-18 08:23 GMT
കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പുതിയ ഒ.പി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വ്വഹിക്കുന്നു
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ 360 ഡിഗ്രിയില്‍ പുതിയ ഒ.പി കെട്ടിടം വരുന്നു. എല്ലാ വശങ്ങളിലും കയറാന്‍ പറ്റുന്ന രീതിയില്‍ ആറ് മുറികളുള്ള ഒ.പി കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, മുനിസിപ്പല്‍ എഞ്ചിനീയര്‍ പ്രസീജ ആര്‍., ഓവര്‍സീയര്‍മാരായ ചിത്രാദേവി, ശ്യാമള, ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍, പി.ആര്‍.ഒ സല്‍മ, മഹമൂദ് തുടങ്ങിയവര്‍ സംബന്ധിച്ചു.