ഗാസയില്‍ കൊല്ലപ്പെട്ട 15000 കുട്ടികളുടെ പേരുകള്‍ വായിക്കുന്നു; കാസര്‍കോട്ട് സാംസ്‌കാരിക സംഗമം 2ന്

Update: 2025-10-25 09:14 GMT

കാസര്‍കോട്: ചിന്ത രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ നഗരങ്ങളില്‍, 'ഗാസയുടെ പേരുകള്‍' എന്ന പേരില്‍ പലസ്തീന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് നടത്തിവരുന്ന സാംസ്‌കാരിക സംഗമം നവംബര്‍ 2ന് ഞായറാഴ്ച്ച കാസര്‍കോട്ട് നടക്കും. ഉച്ചതിരിഞ്ഞ് 3.30 മുതല്‍ പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തിലാണ് സാംസ്‌കാരിക സംഗമം അരങ്ങേറുക. ഇസ്രയേലിന്റെ വംശഹത്യയില്‍ പലസ്തീനില്‍ കൊല്ലപ്പെട്ട 15000 കുട്ടികളുടെ പേരുകള്‍ സംഗമത്തില്‍ വായിക്കും. അഡ്വ. പി.വി.കെ. നമ്പൂതിരി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കാസര്‍കോട്ടെ സാമൂഹ്യ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളാണ് സംഗമത്തിന് നേതൃത്വം നല്‍കുന്നത്. വിവിധ കലാവിഷ്‌കാരങ്ങളും അരങ്ങേറും. പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ അടക്കമുള്ളവര്‍ സംബന്ധിക്കും.

Similar News