ജനങ്ങളുടെ ആരോഗ്യത്തേക്കാള്‍ ആസ്പത്രികള്‍ നിലനില്‍പ്പിന് പ്രാധാന്യം നല്‍കുന്നു-ഡോ. ജേക്കബ് വടക്കഞ്ചേരി
ഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷ്‌നേഴ്‌സ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം കാസര്‍കോട്ട് ഡോ. ജേക്കബ് വടക്കഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ജനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിന് പകരം അവരുടെ വരുമാനവും നിലനില്‍പ്പും ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഡോ. ജേക്കബ് വടക്കഞ്ചേരി പറഞ്ഞു. ഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷ്‌നേഴ്‌സ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം കാസര്‍കോട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുന്നതിന് പകരം രോഗികളായ സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയാണ് ആധുനിക ആരോഗ്യ സംവിധാനങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സി.കെ സുനീര്‍ സ്വാഗതം പറഞ്ഞു. അഖിലേന്ത്യാ പ്രസിഡണ്ട് ഷുഹൈബ് റിയാലു മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് സയ്യിദ് അക്‌റം അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ട്രഷറര്‍ കമറുദ്ദീന്‍ കൗസരി, ജോയിന്റ് സെക്രട്ടറിമാരായ അല്‍ത്താഫ് മുഹമ്മദ്, സലീന കാസിം, വൈസ് പ്രസിഡണ്ട് സഫ കെ. ബദിഉസ്സമാന്‍, പി.ആര്‍.ഒ ജുനൈദ് അഹമ്മദ് സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നസീഫ് മുഹമ്മദ് നന്ദി പറഞ്ഞു.