ലയണ്‍സ് ക്ലബ് കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ പരിപാടി എ.വി. വാമന്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ലയണ്‍സ് ക്ലബ്കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം സംഘടിപ്പിച്ചു. ബീരന്ത്ബയല്‍ ലയന്‍സ് സേവാമന്ദിരത്തില്‍ നടന്ന ചടങ്ങ് എ.വി. വാമന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡണ്ട് രാജേന്ദ്ര കുണ്ടാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കരുണാകരന്‍ നമ്പ്യാര്‍, രാഗവെന്ദ്ര ഭട്ട്, ബി. കുഞ്ഞിക്കണ്ണന്‍, വി. വേണുഗോപാലന്‍, എം.എന്‍. രാജീവ്. എന്‍.ടി. ഗംഗാധരന്‍, സുഷമ രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. എ. ദാമോദരന്‍ സ്വാഗതവും എ. പ്രേംജിത്ത് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍: ബി. കുഞ്ഞിക്കണ്ണന്‍ (പ്രസി.), എ. പ്രേംജിത്ത് (സെക്ര.), എം. പ്രസീഷ് കുമാര്‍ (ട്രഷ.).