കോലായ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം
കാസര്‍കോട്: 'ബ്ലസ്ഡ് അവര്‍' എന്ന പേരില്‍ കോലായ് വായനശാലയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇബ്രാഹിം ബാങ്കോട്, ഹനീഫ് തുരുത്തി എന്നിവര്‍ നേതൃത്വം നല്‍കി. വാഗ്മി ഖലീല്‍ ഹുദവി നോമ്പിന്റെയും വായനയുടെയും വിശുദ്ധ ഗ്രന്ഥം അവതരിച്ച മാസത്തിന്റെയും പ്രാധാന്യം വിശദീകരിച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും പ്രവര്‍ത്തകരായ പി. ദാമോദരന്‍, കെ. രവീന്ദ്രന്‍, ടി.കെ. രാജശേഖരന്‍, കെ.വി. സജേഷ്, എസ്.വി. അശോക് കുമാര്‍, വിവിധ ലൈബ്രറികളെ പ്രതിനിധീകരിച്ച് കെ. മണികണ്ഠന്‍, സി. മുരളീധരന്‍, നാസര്‍ കുരിക്കള്‍, പുരോഗമന കലാ സാഹിത്യ സംഘ ത്തിന്റെ ടി. ഗംഗാധരന്‍, കെ.എച്ച്. മുഹമ്മദ്, എഴുത്തുകാരായ ബാലകൃഷ്ണന്‍ ചെര്‍ക്കള, രവീന്ദ്രന്‍ പാടി, റഹ്മാന്‍ മുട്ടത്തോടി, മാധ്യമ പ്രവര്‍ത്തകരായ നഹാസ് പി., ഷാഫി തെരുവത്ത്, സാമൂഹ്യ പ്രവര്‍ത്തകരായ രമണി പ്രകാശ്, വേണു കണ്ണന്‍ തുടങ്ങി യവര്‍ സംബന്ധിച്ചു.