കാസര്‍കോട് നഗരസഭ തൊഴില്‍മേളയില്‍ വന്‍ പങ്കാളിത്തം; 57 പേര്‍ക്ക് സെലക്ഷന്‍
വിജ്ഞാനകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി നടന്ന കാസര്‍കോട് നഗരസഭ തൊഴില്‍മേള-25 നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാനകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി കാസര്‍കോട് നഗരസഭ തൊഴില്‍മേള-25 നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. 27 കമ്പനി പ്രതിനിധികള്‍ പങ്കെടുത്ത തൊഴില്‍മേളയില്‍ 205 പേര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. 57 പേര്‍ക്ക് സെലക്ഷന്‍ ലഭിച്ചു. എഴുപതോളം പേര്‍ വിവിധ കമ്പനികളിലായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ രമേശ് പി., രഞ്ജിത ഡി., ലളിത എം., സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആയിഷ ഇബ്രാഹിം, വൈസ് ചെയര്‍പേഴ്‌സണ്‍ ഷക്കീല മജീദ്, നഗരസഭാ സൂപ്രണ്ട് സതീഷ് കുമാര്‍, കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍, വിജ്ഞാനകേരളം ആര്‍.പി നിഷ മാത്യു, നഗരസഭ വിജ്ഞാനകേരളം ഇന്റേണ്‍ വിഷ്ണു സി.കെ എന്നിവര്‍ സംസാരിച്ചു. വിജ്ഞാനകേരളം ഡി.എം.സി രഞ്ജിത്ത് കെ.പി പദ്ധതി വിശദീകരണം നടത്തി. നഗരസഭ സൂപ്രണ്ട് നാരായണ നായിക്ക് സ്വാഗതവും എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍ ബിനീഷ് ജോയ് നന്ദിയും പറഞ്ഞു.