ഹല കാസ്രോട് ഗ്രാന്റ് ഫെസ്റ്റ്-25 ഒക്ടോബര്‍ 26ന് ദുബായ് ഇത്തിസലാത്ത് അക്കാദമിയില്‍
ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഒക്ടോബറില്‍ ദുബായില്‍ സംഘടിപ്പിക്കുന്ന ഹലാ കാസ്രോട് ഗ്രാന്റ് ഫെസ്റ്റിന്റെ വെന്യു പാര്‍ട്ടണറായി നാലപ്പാട് ഫര്‍ണിച്ചേര്‍സ് ഗ്രൂപ്പും ഇവന്റ് പാര്‍ട്ടണറായി മാക്‌സ് കെയര്‍ ഹെല്‍ത്ത് ഗ്രൂപ്പിനെയും യഹ്‌യ തളങ്കരയും നിസാര്‍ തളങ്കരയും ലോഞ്ച് ചെയ്യുന്നു
കാസര്‍കോട്: ജില്ലക്ക് പുറത്ത് കാസര്‍കോട് ജില്ലക്കാരുടെ ഏറ്റവും വലിയ സംഗമം 'ഹല കാസ്രോട് ഗ്രാന്റ് ഫെസ്റ്റ് ' ഒക്ടോബര്‍ 26ന് ദുബായ് ഇത്തിസലാത്ത് അക്കാദമിയില്‍ നടക്കും. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയാണ് സംഗമത്തിന് ആതിഥ്യമരുളുന്നത്. ആറു മാസത്തോളം നീണ്ടുനില്‍ക്കുന്ന രീതിയില്‍ വിവിധങ്ങളായ പരിപാടികള്‍ ഉള്‍പ്പെടുത്തി നടത്തുന്ന ഹല കാസ്രോട് ഗ്രാന്റ് ഫെസ്റ്റിന്റെ ഭാഗമായി ജില്ലക്കകത്തും ഗള്‍ഫിലുമുള്ള വ്യവസായ രംഗത്തുള്ളവര്‍ക്കായി ബിസിനസ് കോണ്‍ക്ലേവ്, വിവിധ കലാ-കായിക മത്സരങ്ങള്‍, പ്രശസ്ത കലാകാരന്മാരെ അണിനിരത്തിയുള്ള ഇശല്‍ വിരുന്ന്, പ്രമുഖ സാംസ്‌കാരിക നായകര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സദസ്, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള വിനോദ പരിപാടികള്‍, വനിതാ സമ്മേളനം തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ ഹല കാസ്രോട് ഗ്രാന്റ് ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും. സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ തനത് വൈവിധ്യങ്ങളെ ഉള്‍പ്പെടുത്തി വിവിധ കലാ-കായിക-സാംസ്‌കാരിക-വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തിയുള്ള ഗ്രാന്റ് ഫെസ്റ്റ് ജില്ലക്ക് പുറത്തെ കാസര്‍കോടുകാരുടെ ഏറ്റവും വലിയ സംഗമമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കാസര്‍കോട് സിറ്റി ടവര്‍ ഹോട്ടലില്‍ നടന്ന പാര്‍ട്‌ണേര്‍സ് ലോഞ്ചിംഗ് ചടങ്ങില്‍ ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ആര്‍ ഹനീഫ് സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സിറ്റി ഗോള്‍ഡ് ഹല കാസ്രോട് ഗ്രാന്റ് ഫെസ്റ്റിന്റെ വെന്യു പാര്‍ട്ടണറായി നാലപ്പാട് ഫര്‍ണിച്ചേര്‍സ് ഗ്രൂപ്പും ഇവന്റ് പാര്‍ട്ടണറായി മാക്‌സ് കെയര്‍ ഹെല്‍ത്ത് ഗ്രൂപ്പും ഒപ്പ് വെച്ചു. ഹല കാസ്രോട് ഗ്രാന്റ് ഫെസ്റ്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി സിറ്റി ഗോള്‍ഡ് ആന്റ് ഡയമണ്ട് ഗ്രൂപ്പും അസോസിയേറ്റ് സ്‌പോണ്‍സറായി വെല്‍ഫിറ്റ് ഗ്രൂപ്പ് ഇന്റര്‍നാഷണലും സപ്പോര്‍ട്ടിംഗ് സ്‌പോണ്‍സറായി വിന്‍ടച്ച് മള്‍ട്ടി സ്പെഷല്‍ ഹോസ്പിറ്റലുമായി നേരത്തെ ഒപ്പുവെച്ചിരുന്നു. ദുബായ് കെ.എം.സി.സി പ്രസിഡണ്ട് യഹ്‌യ തളങ്കര, യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര, ദുബായ് കെ.എം.സി.സി വൈസ് പ്രസിഡണ്ടുമാരായ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, നാലപ്പാട് ഫര്‍ണിച്ചേര്‍സ് ഗ്രൂപ്പ് എം.ഡി ഷാഫി നാലപ്പാട് പ്രസംഗിച്ചു. കെ.ഇ.എ ബക്കര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ.ബി ഷാഫി, എം. അബ്ബാസ്, മാഹിന്‍ കേളോട്ട്, അസീസ് മരിക്ക, ടി.എം ഇഖ്ബാല്‍, അഷ്റഫ് എടനീര്‍, ഖാലിദ് പച്ചക്കാട്, കെ.എം ബഷീര്‍, അന്‍വര്‍ ചേരങ്കൈ, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അന്‍വര്‍ കോളിയടുക്കം, എരിയാല്‍ മുഹമ്മദ് കുഞ്ഞി, മാഹിന്‍ കുന്നില്‍, അബ്ദുല്ല കുഞ്ഞി ചന്ദ്രിക, ഫയാസ് ഉദുമ, സെല്ലു നായന്മാര്‍മൂല, ഹാരിസ് പള്ളിപ്പുഴ, കാസിം കിന്നിംഗാര്‍, ഷെരീഫ് മല്ലത്ത്, ഹനീഫ് കട്ടക്കാല്‍, ആരിഫ് കൊത്തികാല്‍, മുനീര്‍ ബേരിക്ക, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, സുഹൈല്‍ കോപ്പ, സഫ്വാന്‍ അണങ്കൂര്‍, ശിഹാബ് നായന്മാര്‍മൂല, അമാന്‍ തല്‍കാല, മുഹമ്മദ് കാലായി, കാലിദ് മല്ലം, ഹാരിസ് ബ്രദേഴ്‌സ്, സര്‍ഫറാസ് പട്ടേല്‍, മുഹമ്മദ് ബെളിഞ്ചം, റൗഫ് കെ.ജി.എന്‍, മുഹമ്മദ് കാസിയര്‍, അബ്ദുല്ല ബെളിഞ്ചം, ഷാഫി ചെര്‍ക്കള, ഷക്കീല്‍ എരിയാല്‍, മുനീര്‍ ഉറുമി, ജംഷി അടുക്ക, അമാന്‍ തലേക്കള സംബന്ധിച്ചു. കെ.പി അബ്ബാസ് പ്രാര്‍ത്ഥനയും സലാം തട്ടാനിച്ചേരി നന്ദിയും പറഞ്ഞു.